പിറവം പള്ളിത്തര്‍ക്കം; കേസ് പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്മാറി

പിറവം പള്ളിത്തര്ക്കത്തില് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ച് പിന്മാറി. ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് പി.ആര്.രാമചന്ദ്രമേനോന് എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നതില് നിന്ന് പിന്മാറിയത്. അഭിഭാഷകനായിരിക്കെ യാക്കോബായ സഭയ്ക്കു വേണ്ടി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഹാജരായിട്ടുണ്ട്.
 | 
പിറവം പള്ളിത്തര്‍ക്കം; കേസ് പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്മാറി

കൊച്ചി: പിറവം പള്ളിത്തര്‍ക്കത്തില്‍ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ച് പിന്‍മാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി.ആര്‍.രാമചന്ദ്രമേനോന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. അഭിഭാഷകനായിരിക്കെ യാക്കോബായ സഭയ്ക്കു വേണ്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹാജരായിട്ടുണ്ട്.

ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു ഹര്‍ജി ഹൈക്കോടതിയില്‍ വന്നതിനെത്തുടര്‍ന്നാണ് ബെഞ്ച് തീരുമാനം അറിയിച്ചത്. കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റമെന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു.

പിറവം പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. വിധി നടപ്പാക്കാന്‍ ഇന്നലെ പോലീസ് പള്ളിയിലെത്തിയെങ്കിലും യാക്കോബായ വിഭാഗത്തിലുള്ള വിശ്വാസികളും വൈദികരും പ്രതഷേധിച്ചതിനെത്തുടര്‍ന്ന് പിന്തിരിയേണ്ടി വന്നു. വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി പള്ളിക്കു മുകളില്‍ കയറുകയായിരുന്നു.

പിറവം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ചുള്ള കേസ് ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആത്മഹത്യാ ഭീഷണി. കോടതി തീരുമാനം അനുസരിച്ച് തുടര്‍ നീക്കങ്ങള്‍ നടത്താനായിരുന്നു പോലീസിന്റെ പദ്ധതി.