അസാധാരണ നടപടി; ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി ഹൈക്കോടതി ജഡ്ജി

സംസ്ഥാനത്ത് ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്കി ജസ്റ്റിസ് ദേവന് രാമചന്ദ്രന്.
 | 
അസാധാരണ നടപടി; ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി ഹൈക്കോടതി ജഡ്ജി

കൊച്ചി: സംസ്ഥാനത്ത് ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കത്തില്‍ ഹൈക്കോടതി കേസെടുത്തു. വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് കോടതി സര്‍ക്കാരിനോടും കെഎസ്ഇബിയോടും ആവശ്യപ്പെട്ടു. ഒരു സിറ്റിംഗ് ജഡ്ജി ഇത്തരത്തില്‍ ഒരു കത്ത നല്‍കുന്നത് അസാധാരണ നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അണക്കെട്ടുകളില്‍ ഇപ്പോള്‍ തന്നെ ജലനിരപ്പ് കൂടുതലാണെന്നും വൈദ്യുതോല്‍പാദനം കുറവാണെന്നുമാണ് കത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണ നിലയിലുള്ള കാലവര്‍ഷമായാലും പ്രളയസാധ്യതയുണ്ട്. സാധാരണ വേനല്‍ക്കാലങ്ങളില്‍ ഉണ്ടാകുന്നതിനേക്കാള്‍ വെള്ളം ഇപ്പോള്‍തന്നെ കേരളത്തിലെ അണക്കെട്ടുകളില്‍ ഉണ്ടെന്നാണ് ജസ്റ്റിസ് വ്യക്തമാക്കിയിരിക്കുന്നത്.

മൂലമറ്റത്ത് മൂന്ന് ജനറേറ്ററുകള്‍ തകരാറിലായ സ്ഥിതിയിലാണ്. ഈ അവസ്ഥയില്‍ മഴക്കാലത്ത് വെള്ളം അല്‍പാല്‍പം തുറന്നു വിടുന്നത് പ്രായോഗികമല്ല. അങ്ങനെയെങ്കില്‍ അതിവര്‍ഷമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യമാണെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

വിഷയത്തില്‍ സര്‍ക്കാരിനോടും കെഎസ്ഇബിയോടും വിശദീകരണം ആവശ്യപ്പെട്ട കോടതി അണക്കെട്ടുകളുടെ നിലവിലെ അവസ്ഥ എന്താണെന്നും ഴക്കാലത്തിന് മുമ്പ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.