ക്യാമ്പസില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി; മുന്‍ വിധി നടപ്പിലാക്കണമെന്ന് നിര്‍ദേശം

ക്യാമ്പസുകളില് രാഷ്ട്രീയ കൊലപാതകങ്ങള് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ക്യാമ്പസുകളില് പ്രതിഷേധങ്ങളും സമര പരിപാടികളും നിരോധിച്ചു കൊണ്ടുള്ള ഡിവിഷന് ബെഞ്ച് ഉത്തരവ് നടപ്പാക്കണമെന്നും കോടതി പറഞ്ഞു. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
 | 

ക്യാമ്പസില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി; മുന്‍ വിധി നടപ്പിലാക്കണമെന്ന് നിര്‍ദേശം

കൊച്ചി: ക്യാമ്പസുകളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ക്യാമ്പസുകളില്‍ പ്രതിഷേധങ്ങളും സമര പരിപാടികളും നിരോധിച്ചു കൊണ്ടുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കണമെന്നും കോടതി പറഞ്ഞു. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് ദുഃഖകരമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ക്യാമ്പസിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

വ്യക്തികള്‍ക്ക് ക്യാമ്പസില്‍ ആശയ പ്രചരണം നടത്താം. എന്നാല്‍ പ്രതിഷേധങ്ങളും ധര്‍ണ്ണകളും സമര പരിപാടികളും കോളേജിനുള്ളില്‍ അനുവദിക്കാനാകില്ല. അത് മറ്റൊരാളുടെ മേല്‍ തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണ്. ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍ വിധി നടപ്പാക്കാത്തിന്റെ ഫലമാണ് അഭിമന്യുവിന്റെ കൊലയില്‍ എത്തി നില്‍ക്കുന്നതെന്നും കോടതി വ്യക്തമാക്കി.

അതേ സമയം ക്യാമ്പസ് രാഷ്ട്രീയം പൂര്‍ണ്ണമായി നിരോധിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. അഭിമന്യുവിന്റെ കൊലയെ ന്യായീകരിക്കുന്നില്ലെന്നും അത് ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ അവസരം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.