കൊച്ചിയിലെ റോഡുകള്‍ അടിയന്തരമായി നന്നാക്കണമെന്ന് ഹൈക്കോടതി

കൊച്ചി നഗരത്തിലെ റോഡുകള് അടിയന്തരമായി നന്നാക്കണമെന്ന് നിര്ദേശം നല്കി ഹൈക്കോടതി.
 | 
കൊച്ചിയിലെ റോഡുകള്‍ അടിയന്തരമായി നന്നാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകള്‍ അടിയന്തരമായി നന്നാക്കണമെന്ന് നിര്‍ദേശം നല്‍കി ഹൈക്കോടതി. ഈ മാസം 15-ാം തിയതിക്കുള്ളില്‍ റോഡുകള്‍ നന്നാക്കാന്‍ നടപടിയെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കൊച്ചി കോര്‍പറേഷനും ജിസിഡിഎയ്ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

15-ാം തിയതിക്കുള്ളില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്നും കോടതി അറിയിച്ചു. റോഡുകള്‍ നന്നാക്കാന്‍ ഇനി അമേരിക്കയില്‍നിന്ന് ആളെ കൊണ്ടുവരണോ എന്നാണ് കോടതി ചോദിച്ചത്. റോഡുകളുടെ ശോചനീയാവസ്ഥയില്‍ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ രൂക്ഷ പരാമര്‍ശം.