കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്

കെഎസ്ആര്ടിസിയിലെ മുഴുവന് എംപാനല് ജീവനക്കാരെയും പിരിച്ചുവിടാന് ഹൈക്കോടതിയുടെ ഉത്തരവ്. പത്തു വര്ഷത്തില് താഴെ സര്വീസുള്ള കരാര് തൊഴിലാളികളെ പിരിച്ചുവിടാനാണ് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്. ഒരാഴ്ചക്കകം ഉത്തരവ് നടപ്പാക്കണമെന്നും ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു.
 | 
കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. പത്തു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള കരാര്‍ തൊഴിലാളികളെ പിരിച്ചുവിടാനാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഒരാഴ്ചക്കകം ഉത്തരവ് നടപ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

ഇപ്രകാരമുണ്ടാകുന്ന ഒഴിവുകളിലേക്ക് പ്എസ് സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. 4000ത്തോളം കരാര്‍ ജീവനക്കാര്‍ക്ക് ഉത്തരവു പ്രകാരം ജോലി നഷ്ടമാകും. കെഎസ്ആര്‍ടിസി ഒഴിവുകളിലേക്കുള്ള പിഎസ് സി ലിസ്റ്റിലുള്ളവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. 4051 പേരുടെ ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍ താല്‍ക്കാലിക ജീവനക്കാരുമായി തുടരുകയാണ് കോര്‍പറേഷന്‍ എന്നായിരുന്നു പരാതി.

ഇതുമൂലം പിഎസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും തങ്ങള്‍ക്ക് ജോലി കിട്ടുന്നില്ലെന്ന് പരാതിക്കാര്‍ അറിയിച്ചു. ഇതനുസരിച്ച് പത്ത് വര്‍ഷത്തില്‍ താഴെ സര്‍വ്വീസുള്ള , വര്‍ഷത്തില്‍ 120 ദിവസത്തില്‍ കുറഞ്ഞ് കരാര്‍ ജോലി ചെയ്ത മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പിരിച്ച് വിടാന്‍ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ചിദംബരേശനും ജസ്റ്റിസ് പിഷാരടിയുമുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.