പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി

പാലാരിവട്ടം പാലത്തില് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി.
 | 
പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി. പരിശോധന മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ് കോടതിയുടെ നിര്‍ദേശം. സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെ ഭാരപരിശോധന ഏല്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

പാലം നിര്‍മിച്ച കരാര്‍ കമ്പനിയായ ആര്‍ഡിഎസില്‍ നിന്ന് ഭാരപരിശോധനയുടെ ചെലവ് ഈടാക്കണമെന്നും കോടതി പറഞ്ഞു. പാലം പൊളിക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട അഞ്ച് ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഭാരപരിശോധനയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.

ഭാരപരിശോധനയില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. സുരക്ഷാ മുന്നറിയിപ്പ് കണക്കിലെടുക്കാതെ പരിശോധന നടത്താന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നേരത്തേ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.