എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോലീസ് ഡ്രൈവറെ എഡിജിപിയുടെ മര്ദ്ദിച്ചുവെന്ന പരാതി റദ്ദാക്കേണ്ട സാഹചര്യം നിലനില്ക്കുന്നില്ലെന്ന് ഹൈക്കോടതി. പോലീസ് അന്വേഷിച്ച് വസ്തുത കണ്ടത്തട്ടേയെന്നും കോടതി വ്യക്തമാക്കി. പോലീസ് ഡ്രൈവര് ഗവാസ്കര് നല്കിയ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ എഡിജിപിയുടെ മകള് സനിഗ്ദ്ധയുടെ അഭിഭാഷകനോടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വൈദ്യപരിശോധനാ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് മാത്രം ഒരു കേസ് റദ്ദാക്കാന് കഴിയില്ലെന്ന് സര്ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് കോടതിയുടെ നിരീക്ഷണം. സ്നിഗദ്ധ നല്കിയ ഹര്ജി കേള്ക്കാനായി ഏത് ബെഞ്ച് വേണമെന്ന് തീരുമാനമെടുക്കാന് ചീഫ് ജസ്റ്റിസായിരിക്കും. സര്ക്കാരിന് സ്നിഗ്ദ്ധയുടെ
 | 

എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോലീസ് ഡ്രൈവറെ എഡിജിപിയുടെ മര്‍ദ്ദിച്ചുവെന്ന പരാതി റദ്ദാക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി. പോലീസ് അന്വേഷിച്ച് വസ്തുത കണ്ടത്തട്ടേയെന്നും കോടതി വ്യക്തമാക്കി. പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ നല്‍കിയ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ എഡിജിപിയുടെ മകള്‍ സനിഗ്ദ്ധയുടെ അഭിഭാഷകനോടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് കോടതിയുടെ നിരീക്ഷണം. സ്‌നിഗദ്ധ നല്‍കിയ ഹര്‍ജി കേള്‍ക്കാനായി ഏത് ബെഞ്ച് വേണമെന്ന് തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസായിരിക്കും.

സര്‍ക്കാരിന് സ്‌നിഗ്ദ്ധയുടെ കാര്യത്തില്‍ വ്യത്യസ്ത നിലപാടാണെന്നും ഗവാസ്‌കര്‍ നല്‍കിയ പരാതിയില്‍ മറ്റൊരു നിലപാടാണെന്നും പ്രതിഭാഗം വക്കീല്‍ ചൂണ്ടിക്കാണിച്ചു. ഇതേത്തുടര്‍ന്നാണ് രണ്ട് കേസുകളും ഒന്നിച്ച് വാദം കേള്‍ക്കട്ടെയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസ് പരിഗണിക്കുന്ന ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിച്ച ശേഷം ഇരു ഹര്‍ജികളിലും ഹൈക്കോടതി വാദം കേള്‍ക്കും.