ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി നീക്കി; തിരിച്ചു വരുമെന്ന് താരം

ശ്രീശാന്തിന് ബിസിസിഐ ഏര്പ്പെടുത്തിയിരുന്ന വിലത്ത് ഹൈക്കോടതി നീക്കി. ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്കായിരുന്നു ശ്രീശാന്തിന് ബിസിസിഐ നല്കിയിരുന്നത്. ഇത് നിലനില്ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശീശാന്തിനെ ഒത്തുകളി കേസില് വെറുതെ വിട്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ജിജു ജനാര്ദ്ദനന്റെ കുറ്റസമ്മതമൊഴി വിശ്വാസയോഗ്യമല്ലെന്നും ഫോണ് സംഭാഷണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
 | 

ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി നീക്കി; തിരിച്ചു വരുമെന്ന് താരം

കൊച്ചി: ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലത്ത് ഹൈക്കോടതി നീക്കി. ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്കായിരുന്നു ശ്രീശാന്തിന് ബിസിസിഐ നല്‍കിയിരുന്നത്. ഇത് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശീശാന്തിനെ ഒത്തുകളി കേസില്‍ വെറുതെ വിട്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ജിജു ജനാര്‍ദ്ദനന്റെ കുറ്റസമ്മതമൊഴി വിശ്വാസയോഗ്യമല്ലെന്നും ഫോണ്‍ സംഭാഷണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കിമിനല്‍ കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് കണക്കിലെടുക്കേണ്ടതായിരുന്നു. അന്വേഷണ ഏജന്‍സിക്ക് ശ്രീശാന്തിനെതിരായി തെളിവ് ലഭിച്ചിരുന്നില്ല. ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവിട്ടത് ഗൗരവകരമായ രീതിയില്‍ അല്ല. വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ വിലക്ക് നിലനില്‍ക്കുന്നതല്ലെന്നും ബിസിസിഐ സുതാര്യമായി പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

വിധി സന്തോഷകരമാണെന്നായിരുന്നു ശ്രീശാന്ത് പ്രതികരിച്ചത്. തനിക്ക് 34 വയസേ ആയിട്ടുള്ളുവെന്നും തിരിച്ചു വരുമെന്നും ശ്രീശാന്ത് പറഞ്ഞു. കെസിഎ ആണ് ഇക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത്. അതിനായി കാത്തിരിക്കുകയാണെന്നും ശ്രീശാന്ത് വ്യക്തമാക്കി. 2013 സെപ്റ്റംബറിലാണ് ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല