കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും

നടിയെ ആക്രമിച്ച കേസില് ദിലീപ് നല്കിയ ഹര്ജിയില് ഹൈക്കോടതി നാളെ വാദം കേള്ക്കും.
 | 
കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കും. കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന ആരോപണമാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തനിക്കും മറ്റ് പ്രതികള്‍ക്കും എതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ ഒരുമിച്ച് കുറ്റം ചുമത്താന്‍ കഴിയില്ല. വിടുതല്‍ ഹര്‍ജി തള്ളിയതിന് എതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ സമയം കിട്ടിയില്ലെന്നും ദിലീപ് പറയുന്നു.

അതേസമയം ഈ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കോടതിയില്‍ വ്യക്തമാക്കിയത്. ദിലീപ് ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ആ ഹര്‍ജി നാലാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നും ഡിജിപി പറഞ്ഞു. ഇതിനിടയില്‍ അതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്.

എന്നല്‍ കുറ്റം ചുമത്തിയത് നിയമപരമല്ല എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിച്ചിട്ടില്ലെന്നും എന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ വിചാരണ ഈ മാസം 30ന് തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയില്‍ ദിലീപ് ഹര്‍ജിയുമായെത്തിയത്. നേരത്തെ കേസില്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു.