കോവിഡ് സര്‍ട്ടിഫിക്കറ്റിനായി എത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന കേസ്; മൊഴി മാറ്റി പരാതിക്കാരി

കളത്തൂരില് കോവിഡ് സര്ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്ത്ത് ഇന്സ്പെക്ടര് പീഡിപ്പിച്ചെന്ന കേസില് മൊഴിമാറ്റി പരാതിക്കാരി
 | 
കോവിഡ് സര്‍ട്ടിഫിക്കറ്റിനായി എത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന കേസ്; മൊഴി മാറ്റി പരാതിക്കാരി

കൊച്ചി: കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ മൊഴിമാറ്റി പരാതിക്കാരി. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും യുവതി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. യുവതി നല്‍കിയ പീഡനക്കേസില്‍ അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്‌പെകറുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് യുവതി സത്യവാങ്മൂലം നല്‍കിയത്.

ഇതേത്തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. യുവതിയുടെ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തില്‍ ഏതു സാഹചര്യത്തിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയതെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

മലപ്പുറത്ത് ഹോം നഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന യുവതി സെപ്റ്റംബറില്‍ തിരുവനന്തപുരം, പാങ്ങോട്ടെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം ക്വാറന്റൈനിലായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം കോവിഡ് ബാധിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോള്‍ വീട്ടിലെത്താന്‍ ആവശ്യപ്പെട്ടെന്നും വീട്ടിലെത്തിയ തന്നെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചുവെന്നുമായിരുന്നു യുവതി പരാതിപ്പെട്ടത്. കട്ടിലില്‍ കെട്ടിയിട്ട് രാത്രി മുഴുവന്‍ പീഡിപ്പിച്ചുവെന്നായിരുന്നു യുവതി മൊഴി നല്‍കിയത്.