സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഡാമുകളില്‍ നിറഞ്ഞു; പലയിടത്തും വെള്ളപ്പൊക്കം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തെക്കന് കേരളത്തിലെ പല ടൗണുകളും വെള്ളത്തിനടിയിലായി. ഡാമുകളില് ജലനിരപ്പ് സര്വ്വകാല റെക്കോര്ഡിലാണ്. ദുരിതബാധിത പ്രദേശങ്ങളില് പ്രത്യേക മൊബൈല് മെഡിക്കല് സംഘത്തെ അയക്കാന് ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മുഴുവന് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന.
 | 

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഡാമുകളില്‍ നിറഞ്ഞു; പലയിടത്തും വെള്ളപ്പൊക്കം

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തെക്കന്‍ കേരളത്തിലെ പല ടൗണുകളും വെള്ളത്തിനടിയിലായി. ഡാമുകളില്‍ ജലനിരപ്പ് സര്‍വ്വകാല റെക്കോര്‍ഡിലാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.

അപകട സാധ്യതയുള്ള മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന തെക്കന്‍ ജില്ലകളിലെ ആശുപത്രികളില്‍ പ്രത്യേക സൗകര്യമൊരുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയി. കേരള-ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കൊല്ലം ജില്ലയില്‍ 18 വീടുകള്‍ പൂര്‍ണമായും 457 വീടുകള്‍ ഭാഗികമായും തകര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കുട്ടനാട്ടില്‍ 7316 ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചതായിട്ടാണ് പ്രാഥമിക നിഗമനം. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2375.05 എന്ന റെക്കോര്‍ഡിലെത്തി. 1985ലാണ് ഇത്രയധികം ജലനിരപ്പ് മുന്‍പ് ഉയര്‍ന്നിട്ടുള്ളത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 131 അടി പിന്നിട്ടു. ഇന്ന് മുല്ലപ്പെരിയാര്‍ ഉപസമിതി ഡാം പരിശോധിക്കും.