കനത്ത മഴ; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, കാസര്‍കോട് വിദ്യാഭ്യാാസ സ്ഥാപനങ്ങള്‍ക്ക് അവധി

ശക്തമായ മഴ തുടരുന്നതിനാല് വിവിധ ജില്ലകളില് ജാഗ്രതാ നിര്ദേശം.
 | 
കനത്ത മഴ; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, കാസര്‍കോട് വിദ്യാഭ്യാാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൊച്ചി: ശക്തമായ മഴ തുടരുന്നതിനാല്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി നല്‍കിയിരിക്കുകയാണ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് മുന്‍കരുതലുകള്‍. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറന്നു. ഇടുക്കിയില്‍ പാംബ്ല, ലോവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ ഇന്നലെ തുറന്നിരുന്നു. തിരുവനന്തപുരത്ത് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

നദികളുടെ കരയില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടങ്ങളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.