മഴക്കെടുതി തുടരുന്നു; നാളെ കോട്ടയം ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില് താലൂക്കിലെ മുത്തോലി, കിടങ്ങൂര് പഞ്ചായത്തുകളിലെയും പ്രൊഫഷണല് കോളജുകള് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അംഗനവാടികള്ക്കും ജില്ലാ കലക്ടര് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര് താലൂക്കുകളിലെ പ്രഫഷണല് കോളജുകള് ഉള്പ്പെടെയും മറ്റു താലൂക്കുകളില് പ്രഫഷണല് കോളജുകള് ഒഴികെയും കലക്ടര് അവധിയായിരിക്കും.
 | 

മഴക്കെടുതി തുടരുന്നു; നാളെ കോട്ടയം ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയും മറ്റു താലൂക്കുകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയും കലക്ടര്‍ അവധിയായിരിക്കും.

കോട്ടയം എം.ജി സര്‍വകലാശാല 19, 20 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മാറ്റിയ തിയതി പിന്നീട് അറിയിക്കും. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. മഴ വെള്ളിയാഴ്ച്ച വരെ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലം ജില്ലയില്‍ 18 വീടുകള്‍ പൂര്‍ണമായും 457 വീടുകള്‍ ഭാഗികമായും തകര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കുട്ടനാട്ടില്‍ 7316 ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചതായിട്ടാണ് പ്രാഥമിക നിഗമനം. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

അപകട സാധ്യതയുള്ള മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന തെക്കന്‍ ജില്ലകളിലെ ആശുപത്രികളില്‍ പ്രത്യേക സൗകര്യമൊരുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയി. കേരള-ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇടുക്കി ഡാമിലെ ജലനിരപ്പ് 2375.05 എന്ന റെക്കോര്‍ഡിലെത്തി. 1985ലാണ് ഇത്രയധികം ജലനിരപ്പ് മുന്‍പ് ഉയര്‍ന്നിട്ടുള്ളത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 131 അടി പിന്നിട്ടു. ഇന്ന് മുല്ലപ്പെരിയാര്‍ ഉപസമിതി ഡാം പരിശോധിക്കും.