യുഡിഎഫ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി; പ്രതിപക്ഷനേതാവ് വിശദീകരണം നല്‍കണം

യുഡിഎഫ് പ്രഖ്യാപിച്ച ഹര്ത്താലിനെതിരെ ഹൈക്കോടതി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. ഹര്ത്താലിനെ ജനങ്ങള് ഭയക്കുന്നുണ്ട്. ഹര്ത്താല് ദിവസം പൊതുജനങ്ങള്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള് നേരിടാന് സര്ക്കാര് നടപടിയെടുക്കണം. ഇതിനായി വകുപ്പുകള് തമ്മില് ഏകോപനം വേണമെന്നും കോടതി പറഞ്ഞു.
 | 

യുഡിഎഫ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി; പ്രതിപക്ഷനേതാവ് വിശദീകരണം നല്‍കണം

കൊച്ചി: യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ഹൈക്കോടതി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. ഹര്‍ത്താലിനെ ജനങ്ങള്‍ ഭയക്കുന്നുണ്ട്. ഹര്‍ത്താല്‍ ദിവസം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഇതിനായി വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും കോടതി പറഞ്ഞു.

ഇന്ധന വിലവര്‍ദ്ധന, ജിഎസ്ടി നടപ്പാക്കിയതിലെ അപാകതകള്‍ എന്നിവക്കെതിരെ ഒക്ടോബര്‍ 16നാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ആദ്യം 13-ാം തിയതി ഹര്‍ത്താല്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. അന്ന് കൊച്ചിയില്‍ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ പിന്നീട് 16-ാം തിയതിയിലേക്ക് ഹര്‍ത്താല്‍ മാറ്റിവെക്കുകകയായിരുന്നു.