22 ഫോർ സ്റ്റാർ ബാറുകൾ കൂടി

സംസ്ഥാനത്തെ 22 ഫോർ സ്റ്റാർ ബാറുകൾക്ക് കൂടി ലൈസൻസ് അനുവദിച്ച് നൽകാമെന്ന് ഹൈക്കോടതി. നിലവാരമില്ലാത്തതിനെ തുടർന്ന് ആദ്യം പൂട്ടിയ 418 ബാറുകളിൽ ഫോർ സ്റ്റാർ പദവിയുള്ളവയ്ക്കും പുതിയതായി ഫോർ സ്റ്റാർ പദവിക്ക് അപേക്ഷിച്ച ബാറുകൾക്കുമാണ് അനുമതി ലഭിച്ചത്. രണ്ടു മാസത്തിനകം ബാറുകളുടെ അപേക്ഷ പരിഗണിച്ച് ലൈസൻസ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. ബാറുടമകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
 | 

22 ഫോർ സ്റ്റാർ ബാറുകൾ കൂടി
കൊച്ചി: സംസ്ഥാനത്തെ 22 ഫോർ സ്റ്റാർ ബാറുകൾക്ക് കൂടി ലൈസൻസ് അനുവദിച്ച് നൽകാമെന്ന് ഹൈക്കോടതി. നിലവാരമില്ലാത്തതിനെ തുടർന്ന് ആദ്യം പൂട്ടിയ 418 ബാറുകളിൽ ഫോർ സ്റ്റാർ പദവിയുള്ളവയ്ക്കും പുതിയതായി ഫോർ സ്റ്റാർ പദവിക്ക് അപേക്ഷിച്ച ബാറുകൾക്കുമാണ് അനുമതി ലഭിച്ചത്. രണ്ടു മാസത്തിനകം ബാറുകളുടെ അപേക്ഷ പരിഗണിച്ച് ലൈസൻസ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. ബാറുടമകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ഫോർ സ്റ്റാർ പദവിയുള്ള പത്ത് ബാറുകൾക്ക് ഹൈക്കോടതി നേരത്തെ പ്രവർത്തനാനുമതി നൽകിയിരുന്നു.

അതേസമയം, ഫോർ സ്റ്റാർ ബാറുകൾക്ക് ഉടൻ ലൈസൻസ് നൽകില്ലെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. മദ്യനയത്തിൽ സർക്കാർ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. സർക്കാർ നിയമ പോരാട്ടം തുടരുമെന്നും ബാബു പറഞ്ഞു.