ഫോർ സ്റ്റാർ, ഹെറിറ്റേജ് ബാറുകൾ തുറക്കാമെന്ന് ഡിവിഷൻ ബഞ്ചും

ഫോർ സ്റ്റാർ, ഹെറിറ്റേജ് വിഭാഗം ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ബാറുകൾ തുറക്കാൻ അനുമതി നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. വിശദമായ വാദം കേട്ട ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് കോടതി അറിയിച്ചു.
 | 
ഫോർ സ്റ്റാർ, ഹെറിറ്റേജ് ബാറുകൾ തുറക്കാമെന്ന് ഡിവിഷൻ ബഞ്ചും

കൊച്ചി:
ഫോർ സ്റ്റാർ, ഹെറിറ്റേജ് വിഭാഗം ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ബാറുകൾ തുറക്കാൻ അനുമതി നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. വിശദമായ വാദം കേട്ട ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് കോടതി അറിയിച്ചു.

വിശദമായ ചർച്ചകൾക്ക് ശേഷമാണ് മദ്യനയം നടപ്പാക്കിയതെന്ന് അപ്പീലിൽ സർക്കാർ പറയുന്നു. മദ്യ വ്യവസായത്തിനു നിയന്ത്രണമോ, നിരോധനമോ ഏർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ട്. ഫോർ സ്റ്റാർ ഹെറിറ്റേജ് ബാറുകളിൽ താഴ്ന്ന വരുമാനക്കാരും യുവാക്കളും പോകുന്നില്ലെന്ന സിംഗിൾ ബെഞ്ചിന്റെ വിലയിരുത്തൽ ശരിയല്ലെന്നും സർക്കാർ പറയുന്നു. മദ്യ നിരോധം ഘട്ടഘട്ടമായി നടപ്പാക്കുമെന്ന നയത്തിന്റെ ഭാഗമായാണ് ഫൈവ് സ്റ്റാർ ബാറുകൾക്ക് മാത്രം അനുമതി നൽകിയത്. ഇത് കോടതി പരിഗണിച്ചില്ലെന്നും സർക്കാർ അപ്പീലിൽ പറയുന്നു.