കോവളം കൊട്ടാരം: സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തള്ളി

കോവളം കൊട്ടാരം ഏറ്റെടുത്തത് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. അശോക് ഭൂഷൺ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.
 | 
കോവളം കൊട്ടാരം: സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി: കോവളം കൊട്ടാരം ഏറ്റെടുത്തത് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. അശോക് ഭൂഷൺ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.

ഐ.ടി.ഡി.സിയുടെ കൈവശമായിരുന്ന കൊട്ടാരവും ഭൂമിയും 2002-ലാണ് കേന്ദ്ര സർക്കാർ വിൽപ്പനയ്ക്ക് വച്ചത്. 43.68 കോടി രൂപയ്ക്ക് ഗൾഫാർ ഗ്രൂപ്പാണ് കൊട്ടാരം വാങ്ങിയത്. തുടർന്ന് ലീലാ ഗ്രൂപ്പിന് ഇവർ കൊട്ടാരം വിറ്റു. എന്നാൽ 2004-ൽ സെപ്തംബറിൽ സംസ്ഥാന സർക്കാർ കൊട്ടാരവും ഭൂമിയും തിരിച്ചു പിടിച്ചു. തുടർന്ന് കൊട്ടാരം ഏറ്റെടുത്തതിന് നിയമ പരിരക്ഷ നൽകാൻ സർക്കാർ 2005-ൽ നിയമം കൊണ്ടുവരുകയും ചെയ്തു.

നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ലീലാ ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിക്കുകയും ഏറ്റെടുക്കൽ സിംഗിൾ ബെഞ്ച് റദ്ദാക്കുകയുമായിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.