ബാർ കോഴ: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി

കെ.എം.മാണിക്കെതിരെയുള്ള കൈക്കൂലി ആരോപണത്തെ കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തോട് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. അടുത്തയാഴ്ച റിപ്പോർട്ട് നൽകാനാണ് അഡ്വക്കേറ്റ് ജനറലിനോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. സി.പി.ഐ നേതാവ് വി.എസ് സുനിൽ കുമാർ എം.എൽ.എ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.
 | 

കൊച്ചി:

സംസ്ഥാനത്തെ പൂട്ടിയ ബാറുകൾ തുറക്കാൻ വേണ്ടി മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ബാർ അസോസിയേഷൻ പ്രതിനിധികളാണ് അഴിമതി ആരോപണവുമായി രംഗത്തെത്തിയത്.