ബാർ കോഴ കേസിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി

മന്ത്രി കെ.എം മാണിക്കെതിരായ ബാർ കോഴ കേസിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി. മാണിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ വിജിലൻസ് ഡയറക്ടർക്ക് എടുക്കാമെന്നും സർക്കാരിന്റെ അഭിപ്രായം തേടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. തീരുമാനത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവരുതെന്നും സ്വതന്ത്രമായ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
 | 

ബാർ കോഴ കേസിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി
കൊച്ചി: മന്ത്രി കെ.എം മാണിക്കെതിരായ ബാർ കോഴ കേസിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി. മാണിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ വിജിലൻസ് ഡയറക്ടർക്ക് എടുക്കാമെന്നും സർക്കാരിന്റെ അഭിപ്രായം തേടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. തീരുമാനത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവരുതെന്നും സ്വതന്ത്രമായ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

മാണിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ ഹർജിയിലാണ് അശോക് ഭൂഷൺ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

പോലീസിന് ഒരു പരാതി ലഭിച്ചാൽ അത് സംബന്ധിച്ച പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുക്കുന്നത്. അതേ നടപടി ക്രമങ്ങളാണ് ബാർ കോഴ കേസിൽ വിജിലൻസ് നടത്തുന്നതെന്നും അതിനാൽ ഇപ്പോൾ കേസെടുക്കാൻ നിർദ്ദേശം നൽകാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.