ചുംബന സമരത്തിൽ ഹൈക്കോടതി ഇടപെടില്ല; നിരോധിക്കണമെന്ന ഹർജി തള്ളി

സദാചാര പോലീസിംഗിനെതിരെ മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന ചുംബന സമരത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. സമരം തടയണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓർഫനേജ് ട്രസ്റ്റ് നൽകിയ ഹർജി കോടതി തള്ളി. സമരത്തിന് അനുമതി നൽകില്ലെന്നും നിയമം ലംഘിച്ചാൽ നേരിടാൻ പോലീസ് സജ്ജരാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
 | 

കൊച്ചി:

സംഘർഷ സാധ്യത കണക്കിലെടുത്ത് സമരത്തിന് അനുമതി നൽകില്ലെന്ന് എറണാകുളം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആർ. നിശാന്തിനി അറിയിച്ചിരുന്നു. അതേസമയം, ചുംബനസമരത്തിനെ പിന്തുണച്ച് വി.ടി ബൽറാം, എം.ബി രാജേഷ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. സദാചാര പോലീസിംഗ് എന്ന പേരിൽ നിയമം കയ്യിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.