മതസ്പര്‍ദ്ദ വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍; ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മതസ്പര്ദ്ദ വളര്ത്തിയെന്ന പേരില് തോക്ക് സ്വാമി ഹിമവല് ഭദ്രാനന്ദയെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പറവൂര് അഡീഷണല് ജില്ലാ സെഷന്സ് കോടതിയ്ക്കു പുറത്തുവെച്ചായിരുന്നു സംഭവമുണ്ടായത്.
 | 

മതസ്പര്‍ദ്ദ വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍; ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മതസ്പര്‍ദ്ദ വളര്‍ത്തിയെന്ന പേരില്‍ തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയ്ക്കു പുറത്തുവെച്ചായിരുന്നു സംഭവമുണ്ടായത്.

ആലുവ സിഐ ഓഫീസില്‍ തോക്കെടുത്ത് വെടിവെക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്ത കേസില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു കരുതിയിരുന്നത്. വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി വെച്ചു. കോടതിയില്‍ നിന്ന് പുറത്തുവന്ന ഹിമവല്‍ ഭദ്രാനന്ദയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മഫ്തിയിലെത്തിയ പോലീസ് ഇയാളെ പിടിച്ചു വലിച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും പോലീസ് മുന്‍ വൈരാഗ്യത്തില്‍ പെരുമാറുകയാണെന്നും ഹിവല്‍ ഭദ്രാനന്ദ പറഞ്ഞു.