ദുര്‍ഗ്ഗാദേവിയെ അപമാനിച്ചെന്ന പരാതിയുമായി ഹിന്ദു ഐക്യവേദി; ഫോട്ടോഷൂട്ട് നടത്തിയ യുവതിക്കെതിരെ കേസ്

നവരാത്രിയോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടില് ദുര്ഗ്ഗാദേവിയെ അപമാനിച്ചെന്ന പരാതിയുമായി ഹിന്ദു ഐക്യവേദി.
 | 
ദുര്‍ഗ്ഗാദേവിയെ അപമാനിച്ചെന്ന പരാതിയുമായി ഹിന്ദു ഐക്യവേദി; ഫോട്ടോഷൂട്ട് നടത്തിയ യുവതിക്കെതിരെ കേസ്

കൊച്ചി: നവരാത്രിയോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടില്‍ ദുര്‍ഗ്ഗാദേവിയെ അപമാനിച്ചെന്ന പരാതിയുമായി ഹിന്ദു ഐക്യവേദി. ദിയ ജോണ്‍ എന്ന ഫോട്ടോഗ്രാഫര്‍ക്കെതിരെയാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. നവരാത്രിയും സ്ത്രീസ്വാതന്ത്ര്യവും ആശയമാക്കി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വിവാദമായിരുന്നു.

ആതിര എന്ന മോഡലായിരുന്നു ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. 6 ഫോട്ടോകളാണ് ഇന്‍സ്റ്റഗ്രാമിലും ഫെയിസ്ബുക്കിലുമായി പ്രത്യക്ഷപ്പെട്ടത്. ഇവയില്‍ മദ്യക്കുപ്പിയും ലഹരിമരുന്നും പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് വിവാദമായത്. ഇതോടെ ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി ആലുവ ഘടകമാണ് ദിയക്കെതിരെ പരാതി നല്‍കിയത്.

യുവതിയെ അന്വേഷിച്ച് പോലീസ് എത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല. അതേസമയം തങ്ങളുടെ ഫോട്ടോഷൂട്ട് ഏതെങ്കിലും മതത്തെ വേദനപ്പിക്കണം എന്നുള്ള ഉദ്ദേശ്യത്തില്‍ അല്ലായിരുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും കാട്ടി ദിയ ജോണ്‍ മറ്റൊരു പോസ്റ്റ് ഇന്നലെ ചെയ്തിട്ടുണ്ട്.

നവരാത്രി തീമിൽ ഞങ്ങളുടെ ടീം ചെയ്ത ഫോട്ടോഷൂട്ട് ഒരുപാട് വിശ്വാസികളെ മാനസികമായി വേദനപ്പിച്ചു എന്ന് ഞങ്ങൾ…

Posted by Dia John Photography on Sunday, October 25, 2020