ഹിന്ദു ഹെല്‍പ്പ് ലൈന്‍ നടത്തുന്ന കലാപാഹ്വാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയ മുന്‍ നേതാവിന് വധഭീഷണി

ഹിന്ദു ഹെല്പ്പ് ലൈന് നടത്തുന്ന കലാപാഹ്വാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയ മുന് നേതാവിന് വധഭീഷണി. ഹിന്ദു ഹെല്പ്പ് ലൈനിന്റെ നേതൃത്വത്തില് കേരളത്തില് വര്ഗീയ കലാപങ്ങളുണ്ടാക്കാന് ശ്രമങ്ങള് നടത്തുന്നതായി വെളിപ്പെടുത്തിയ നേതാവിന് നേരെയാണ് വധഭീഷണിയുണ്ടായിരിക്കുന്നത്. ഫോണിലേക്ക് നിരന്തരം ഭീഷണി കോളുകള് വരുന്നതായും തനിക്കെതിരെ സൈബറിടത്തില് വിദ്വേഷ പ്രചാരണം നടത്തുന്നതായും മുന് നേതാവ് പറയുന്നു.
 | 

ഹിന്ദു ഹെല്‍പ്പ് ലൈന്‍ നടത്തുന്ന കലാപാഹ്വാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയ മുന്‍ നേതാവിന് വധഭീഷണി

കൊച്ചി: ഹിന്ദു ഹെല്‍പ്പ് ലൈന്‍ നടത്തുന്ന കലാപാഹ്വാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയ മുന്‍ നേതാവിന് വധഭീഷണി. ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വര്‍ഗീയ കലാപങ്ങളുണ്ടാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി വെളിപ്പെടുത്തിയ നേതാവിന് നേരെയാണ് വധഭീഷണിയുണ്ടായിരിക്കുന്നത്. ഫോണിലേക്ക് നിരന്തരം ഭീഷണി കോളുകള്‍ വരുന്നതായും തനിക്കെതിരെ സൈബറിടത്തില്‍ വിദ്വേഷ പ്രചാരണം നടത്തുന്നതായും മുന്‍ നേതാവ് പറയുന്നു.

ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ പ്രമുഖനായ നേതാവ് പ്രതീഷ് വിശ്വനാഥുമായി അടുപ്പമുള്ള വ്യക്തിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മതപ്രചരണത്തിനായെത്തുന്ന വൈദികര്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിനായി നടത്തിയ ഗൂഢാലോചനകളെക്കുറിച്ചും ശബരിമല വിവാദത്തെ മുതലെടുത്ത് വര്‍ഗീയ ധ്രുവീകരണവും കലാപങ്ങളും നടത്താന്‍ പദ്ധതികള്‍ രൂപീകരിച്ചതായും മുസ്ലിം സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്ത് പ്രവര്‍ത്തിക്കാന്‍ സംഘടനയ്ക്കുള്ളില്‍ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായും ഇദ്ദേഹം വെളിപ്പെടുത്തിയതായി ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിദ്യഭ്യാസ കാലഘട്ടം മുതല്‍ സംഘ്പരിവാര്‍ സംഘടനകളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഇയാള്‍ പിന്നീട് സംഘടനയുടെ പ്രവര്‍ത്തന രീതിയെ ചോദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു. പിന്നീട് സജീവ പ്രവര്‍ത്തനത്തില്‍ നിന്നും പിന്‍വാങ്ങി. പേരു വെളിപ്പെടുത്താതെയാണ് സംഘടനാ രഹസ്യങ്ങള്‍ ഇയാള്‍ പുറത്തറിയിച്ചത്. എന്നാല്‍ ഇയാളുടെ ശബ്ദം തിരിച്ചറിഞ്ഞ ചിലരാണ് വധഭീഷണിയുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നതെന്നാണ് വിവരം.