അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
 | 
അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് യെല്ലോ അലര്‍ട്ടാണ് നാളെ നല്‍കിയിരിക്കുന്നതെങ്കിലും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് മുന്‍കരുതല്‍ എന്ന നിലയിലാണ് അവധി നല്‍കിയിരിക്കുന്നത്.

വയനാട്ടില്‍ പലയിടത്തും വെള്ളക്കെട്ട് പൂര്‍ണ്ണമായി ഒഴിയാത്തതാണ് അവധി നല്‍കാന്‍ കാരണം. ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യവും പരിഗണിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. റെഡ് അലര്‍ട്ടും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതുമാണ് മലപ്പുറത്ത് അവധിക്ക് കാരണം.

പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ സിലബസിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധിയായിരിക്കും. പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടതെന്നും ജില്ലാ കളക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.