ഡൊമസ്റ്റിക് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് വീടുകളില്‍ ക്വാറന്റൈന്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി

ആഭ്യന്തര വിമാനങ്ങളില് മറ്റു സംസ്ഥാനങ്ങളില് നിന്നെത്തുന്നവര്ക്കും ക്വാറന്റൈന് ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
 | 
ഡൊമസ്റ്റിക് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് വീടുകളില്‍ ക്വാറന്റൈന്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആഭ്യന്തര വിമാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ക്വാറന്റൈന്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 14 ദിവസം വീടുകള്‍ ക്വാറന്റൈന്‍ ഉണ്ടാകുമെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. നിരീക്ഷണം കര്‍ശനമാക്കിയാല്‍ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളു. നിരീക്ഷണം പാളിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

മറ്റ് സ്ഥലങ്ങളില്‍ നിന്ന് വരരുതെന്ന് മലയാളികളോട് പറയാന്‍ സാധിക്കില്ല. വരുന്നവരെ നന്നായി നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. ട്രെയിന്‍, വിമാന സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്. റെഡ് സോണുകളില്‍ നിന്ന് വരുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുമെന്നും മന്ത്രി പറഞ്ഞു.

പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരുന്നവര്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഏത് മാര്‍ഗ്ഗത്തിലൂടെയാണെങ്കിലും സംസ്ഥാനത്ത് എത്തുന്നവരെ കര്‍ശനമായി പരിശോധിക്കും. പുറത്തുനിന്ന് വരുന്നവരെ ഹോം ക്വാറന്റീന്‍ ചെയ്യുന്നതാണ് ഫലപ്രദം. എന്നാല്‍ ക്വാറന്റൈന്‍ നിര്‍ദ്ദശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സമൂഹത്തില്‍ എല്ലാവരും ചേര്‍ന്ന് തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.