വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു; 16 യാത്രക്കാരെ രക്ഷിച്ചു

വേമ്പനാട്ട് കായലില് ഹൗസ് ബോട്ടിന് തീപിടിച്ചു.
 | 
വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു; 16 യാത്രക്കാരെ രക്ഷിച്ചു

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. ഉച്ചക്ക് 1.15ഓടെയാണ് അപകടമുണ്ടായത്. കുമരകത്തു നിന്ന് പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ബോട്ടില്‍ 16 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി. കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

മുഹമ്മയില്‍ നിന്ന് കുമരകത്തേക്ക് വരികയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാരാണ് യാത്രക്കാരെ രക്ഷിച്ചത്. തീ പിടിച്ച ബോട്ടില്‍ നിന്ന് യാത്രക്കാര്‍ കായലിലേക്ക് ചാടിയിരുന്നു. ഇവിടെ 5 അടിയോളം വെള്ളമുണ്ടായിരുന്നു. യാത്രക്കാരില്‍ ഒരാളുടെ കയ്യില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു.

ഹൗസ് ബോട്ട് ജീവനക്കാരെ ചെറുവള്ളങ്ങളില്‍ എത്തിയവരാണ് രക്ഷപ്പെടുത്തിയത്. ഹൗസ് ബോട്ടിന്റെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. പാചക വാതകം ചോര്‍ന്നതോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാമെന്ന് കരുതുന്നു. അപകടത്തില്‍ ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു.