കുട്ടികളുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? വീഡിയോ

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിനും കുടുംബത്തിനുമുണ്ടായിരിക്കുന്ന അപകടം ഒരു ഓര്മ്മപ്പെടുത്തലാണെന്ന് ഓട്ടോമോട്ടീവ് ജേണലിസ്റ്റും സ്മാര്ട്ട് ഡ്രൈവ് മാഗസിന്റെ ചീഫ് എഡിറ്ററുമായ ബൈജു എന് നായര്. പത്ത് വയസിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോള് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാത്തത് വലിയ അപകടങ്ങള് വിളിച്ചു വരുത്തുമെന്ന് അദ്ദേഹം പോസ്റ്റ് ചെയ്ത ഫെയിസ്ബുക്ക് വീഡിയോയില് വ്യക്തമാക്കുന്നു.
 | 

കുട്ടികളുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? വീഡിയോ

കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനുമുണ്ടായിരിക്കുന്ന അപകടം ഒരു ഓര്‍മ്മപ്പെടുത്തലാണെന്ന് ഓട്ടോമോട്ടീവ് ജേണലിസ്റ്റും സ്മാര്‍ട്ട് ഡ്രൈവ് മാഗസിന്റെ ചീഫ് എഡിറ്ററുമായ ബൈജു എന്‍ നായര്‍. പത്ത് വയസിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് വലിയ അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന് അദ്ദേഹം പോസ്റ്റ് ചെയ്ത ഫെയിസ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കുന്നു.

കുട്ടികളെ ഒരിക്കലും കാര്‍ യാത്രയില്‍ മുന്‍ സീറ്റുകളില്‍ ഇരുത്തരുത്. അപകട സമയത്ത് യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള എയര്‍ ബാഗുകള്‍ തുറക്കുമ്പോഴുണ്ടാവുന്ന ആഘാതം കുഞ്ഞുങ്ങള്‍ക്ക് മറി കടക്കാനുള്ള സാധ്യതകള്‍ വിരളമാണെന്നും ബൈജു എന്‍ നായര്‍ ചൂണ്ടിക്കാണിക്കുന്നു. എയര്‍ ബാഗുണ്ടെന്ന കാര്യം ഓര്‍ക്കാതെ പലപ്പോഴും ഡാഷ് ബോര്‍ഡുകളില്‍ വെക്കുന്ന വസ്തുക്കളും അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പല വിദേശ രാജ്യങ്ങളിലും കുട്ടികളെ മുന്‍ സീറ്റിലിരുത്ത് യാത്ര ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അത്തരം നിയമങ്ങള്‍ വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികളുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? വീഡിയോ

നിലവില്‍ ഏകദേശം എല്ലാ പാശ്ചാത്യ രാജ്യങ്ങളും കുട്ടികളെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുമായി റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട കൃത്യമായ നിയമാവലിയും വിദഗ്ദ്ധരുടെ സഹായത്തോടെ പല രാജ്യങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ലോകത്തുണ്ടാകുന്ന മിക്ക റോഡ് അപകടങ്ങളിലും കുട്ടികള്‍ മരണപ്പെടുന്നത് കൃത്യമായ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലമാണ്.

കുട്ടികളുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? വീഡിയോ

ഇന്ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്. കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകള്‍ രണ്ടുവയസ്സുകാരി തേജസ്വിനി ബാല മരിച്ചിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ എല്ലുകള്‍ക്കു തകരാറു സംഭവിച്ചിട്ടുണ്ട്. ബാലഭാസ്‌കറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി കൃത്യമായി പറയാനാവൂ എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭാര്യയ്ക്കും സമാന രീതിയിലാണ് പരിക്കേറ്റിരിക്കുന്നത്. വാഹനമോടിച്ചിരുന്ന ഡ്രൈവറും ചികിത്സയിലാണ്.

വീഡിയോ കാണാം.

കൊച്ചു കുട്ടികളെ കാറിന്റെ മുൻ സീറ്റിൽ ഇരുത്തുന്നത് അപകടകരമാണ്., വീഡിയോ കാണുക

Posted by Baiju N Nair on Tuesday, September 25, 2018