Tuesday , 16 October 2018
News Updates

നിയന്ത്രണംവിട്ട ബാര്‍ജ് ആലപ്പുഴ തീരത്തടിഞ്ഞു; വീഡിയോ

ആലപ്പുഴ: കടലില്‍ നിയന്ത്രണം വിട്ട കൂറ്റന്‍ ബാര്‍ജ് ആലപ്പുഴ തീരത്തടിഞ്ഞു. വണ്ടാനം, നീര്‍ക്കുന്നം തീരത്താണ് ബാര്‍ജ് എത്തിയത്. അമ്പലപ്പുഴ ഭാഗത്ത് കടലില്‍ നിയന്ത്രണം വിട്ട് ഒഴുകി നടന്ന ബാര്‍ജ് പിന്നീട് നീര്‍ക്കുന്നത്ത് എത്തുകയായിരുന്നു.

വലിയ കപ്പലുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ബാര്‍ജാണ് ഇത്. നാല് തൂണുകളുള്ള വലിയൊരു പ്ലാറ്റ്‌ഫോമില്‍ കപ്പല്‍ കയറ്റിയതുപോലെയാണ് ഇതിന്റെ രൂപം. അബുദാബിയില്‍ നിന്നുള്ള ബാര്‍ജാണ് ഇതെന്നാണ് കരുതുന്നത്.

ഏതെങ്കിലും കപ്പലില്‍ നിന്ന് വേര്‍പെട്ട് എത്തിയതാണോ എന്നാണ് സംശയിക്കുന്നത്. കോസ്റ്റ് ഗാര്‍ഡ് അന്വേഷണം ആരംഭിച്ചെങ്കിലും തിര ശക്തമായതിനാല്‍ ബാര്‍ജിനടുത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല.

Posted by Shefeek Ibrahim on Sunday, July 15, 2018

Posted by Shefeek Ibrahim on Sunday, July 15, 2018

വണ്ടാനം മാധവൻ മുക്കിന് പടിഞ്ഞാറ്

Posted by Sibu Nazeer Illickal on Sunday, July 15, 2018

DONT MISS