തരൂരിന്റെ കടുത്ത ആരാധകന്‍, പക്ഷേ 2024 തെരഞ്ഞെടുപ്പില്‍ തോല്‍പിക്കും; ‘വെല്ലുവിളിച്ച് ശ്രീശാന്ത്’

2024ല് നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില് തിരുവനന്തപുരത്ത് ശശി തരൂരിനെ മത്സരിച്ച് തോല്പിക്കുമെന്ന് ശ്രീശാന്ത്.
 | 
തരൂരിന്റെ കടുത്ത ആരാധകന്‍, പക്ഷേ 2024 തെരഞ്ഞെടുപ്പില്‍ തോല്‍പിക്കും; ‘വെല്ലുവിളിച്ച് ശ്രീശാന്ത്’

കൊച്ചി: 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെ മത്സരിച്ച് തോല്‍പിക്കുമെന്ന് ശ്രീശാന്ത്. താന്‍ തരൂരിന്റെ ആരാധകനാണെങ്കിലും തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തോല്‍പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ്ശ്രീശാന്ത് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയായയിരിക്കും മത്സരിക്കുക. ഭാവി പരിപാടികളെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനുഭവ പരിചയം ശ്രീശാന്തിനുണ്ട്. അന്ന് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ശ്രീശാന്തിന് 34,764 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മണ്ഡലത്തിലെ മൊത്തം വോട്ടുകളില്‍ 27.5 ശതമാനം മാത്രമാണ് ഇത്. എന്നാല്‍ രാഷ്ട്രീയം മാത്രമല്ല ശ്രീശാന്തിന്റെ ഭാവി പദ്ധതികളില്‍ ഉള്ളത്. തന്റെ ആത്മകഥ പറയുന്ന ഒരു വെബ് സീരീസ്, ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രണ്ട് സിനിമകള്‍, ഏറ്റവും ഒടുവില്‍ ക്രിക്കറ്റിലേക്ക് തിരിച്ചു വരവ്. ഇവയാണ് ഇനി തനിക്ക് മുന്നിലുള്ളതെന്ന് ശ്രീശാന്ത് പറയുന്നു.

തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ അനുഗ്രഹമായി എന്നാണ് ഇപ്പോള്‍ തനിക്ക് തോന്നുന്നത്. അല്ലായിരുന്നെങ്കില്‍ ദുബായിലോ യുകെയിലോ ഇപ്പോള്‍ താമസമുറപ്പിച്ചേനെ. എന്തായാലും അടുത്ത വര്‍ഷത്തോടെ ക്രിക്കറ്റില്‍ തിരിച്ചു വരാന്‍ കഴിയുമെന്നാണ് വിശ്വാസം. എന്റെ കുട്ടികള്‍ ഗൂഗിളില്‍ തിരയുമ്പോള്‍ ഒരു ഒത്തുകളിക്കാരനെന്ന പേരില്‍ പ്രത്യക്ഷപ്പെടാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് ശ്രീശാന്ത് പറയുന്നു.