കയ്യടി പരാമര്‍ശം; മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന വാര്‍ത്ത തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

കയ്യടി പരാമര്ശത്തില് മോഹന്ലാലിനെതിരെ കേസെടുത്തുവെന്ന വാര്ത്ത തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
 | 
കയ്യടി പരാമര്‍ശം; മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന വാര്‍ത്ത തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കയ്യടി പരാമര്‍ശത്തില്‍ മോഹന്‍ലാലിനെതിരെ കേസെടുത്തുവെന്ന വാര്‍ത്ത തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കമ്മീഷന്റെ വിശദീകരണം. എല്ലാവരും ഒരുമിച്ച് കയ്യടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ഒരു മന്ത്രം പോലെയാണെന്നും അതില്‍ വൈറസും ബാക്ടീരിയയും നശിച്ചു പോകാന്‍ സാധ്യതയുണ്ടെന്നുമാണ് മോഹന്‍ലാല്‍ ജനതാ കര്‍ഫ്യൂ ദിനത്തില്‍ പറഞ്ഞത്.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടന്‍ മോഹന്‍ലാലിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതായി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മോഹന്‍ലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു. സ്വാഭാവിക നടപടിക്രമം എന്ന നിലയില്‍ പരാതിക്ക് നമ്പറിട്ടു. എന്നാല്‍ പ്രസ്തുത പരാതി കമ്മീഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല എന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ പിആര്‍ഒ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് മോഹന്‍ലാല്‍ വിവാദ പ്രസ്താവന നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ട്രോളുകളും ഉയര്‍ന്നതിനെത്തുടര്‍ന്ന് ഫെയിസ്ബുക്ക് പേജിലും മോഹന്‍ലാല്‍ വിശദീകരണവുമായി എത്തിയിരുന്നു.