സംശയരോഗം; കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

സംശയരോഗിയായ ഭര്ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കലൂര് എസ്.ആര്.എം. റോഡിലാണ് സംഭവം. ഉള്ളാട്ടില് വീട്ടീല് ഷീബയാണ്(35) ഭര്ത്താവ് സഞ്ജു സുലാല് സേട്ടിന്റെ ആക്രമണത്തില് കൊല്ലപ്പെട്ടത്. ഷീബയുടെ മാതാവ് അഫ്സയ്ക്കും ഇയാളുടെ ആക്രമണത്തില് പരിക്കേറ്റിട്ടുണ്ട്. മൂര്ച്ഛയേറിയ കത്തികൊണ്ട് വയറിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. പ്രതി സഞ്ജു പോലീസ് പിടിയിലായിട്ടുണ്ട്.
 | 

സംശയരോഗം; കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊച്ചി: സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കലൂര്‍ എസ്.ആര്‍.എം. റോഡിലാണ് സംഭവം. ഉള്ളാട്ടില്‍ വീട്ടീല്‍ ഷീബയാണ്(35) ഭര്‍ത്താവ് സഞ്ജു സുലാല്‍ സേട്ടിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഷീബയുടെ മാതാവ് അഫ്‌സയ്ക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. മൂര്‍ച്ഛയേറിയ കത്തികൊണ്ട് വയറിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. പ്രതി സഞ്ജു പോലീസ് പിടിയിലായിട്ടുണ്ട്.

വളരെക്കാലമായി ഗള്‍ഫില്‍ ജോലി ചെയ്തു വരുന്ന സഞ്ജു മൂന്ന് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ആലപ്പുഴ സ്വദേശിയായ ഇയാള്‍ക്കും ഷീബയ്ക്കും മൂന്ന് മക്കളാണ്. ഈയിടെ ഭാര്യയ്ക്ക് അവിഹിത ബന്ധമുള്ളതായി സഞ്ജുവിന് സംശയം തോന്നിയതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. മക്കളെ ആലപ്പുഴയിലെ വീട്ടിലാക്കി ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സഞ്ജു ഷീബയുടെ കുടുംബ വീട്ടിലെത്തുന്നത്. വീട്ടിലെത്തിയ ശേഷം ഭാര്യയുമായി വഴക്കിട്ടിരുന്നു.

തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷീബയുടെ വയറ്റില്‍ കുത്തുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച മാതാവ് അഫ്‌സയെയും ഇയാള്‍ ആക്രമിച്ചു. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്സ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഷീബയെ ആശുപത്രിയിലെത്തിക്കുന്നത്. ആക്രമണം നടന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാട്ടുകാരെത്തിയതോടെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ സഞ്ജു ശ്രമിച്ചെങ്കിലും പിന്നീട് പിടിയിലായി. ഷീബയെ ആക്രമിക്കുന്നതിനിടയില്‍ ഇയാളുടെ കൈപ്പത്തിക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിയെ കനത്ത പോലീസ് കാവലില്‍ എറണാകുളം സ്പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.