‘ഭര്‍ത്താവിനെ’ കാണാനില്ല, കണ്ടെത്താന്‍ സഹായിക്കണമെന്ന് ആശ ശരത്; ‘എവിടെ’ പ്രമോഷന്‍ വീഡിയോ വൈറല്‍

ഭര്ത്താവിനെ കാണാനില്ലെന്ന് ഫെയിസ്ബുക്ക് ലൈവില് നടി ആശ ശരത്.
 | 
‘ഭര്‍ത്താവിനെ’ കാണാനില്ല, കണ്ടെത്താന്‍ സഹായിക്കണമെന്ന് ആശ ശരത്; ‘എവിടെ’ പ്രമോഷന്‍ വീഡിയോ വൈറല്‍

ഭര്‍ത്താവിനെ കാണാനില്ലെന്ന് ഫെയിസ്ബുക്ക് ലൈവില്‍ നടി ആശ ശരത്. വീഡിയോ കണ്ട് ഞെട്ടിയവര്‍ക്ക് പിന്നീടാണ് കാര്യം മനസിലായത്. കെ.കെ.രാജീവ് സംവിധാനം ചെയ്യുന്ന എവിടെ എന്ന ചിത്രത്തിന്റെ പ്രമോഷനു വേണ്ടി അവതരിപ്പിച്ച വീഡിയോ ആയിരുന്നു ഇത്. സാധാരണ വേഷത്തില്‍ ഒരു കാറിലിരുന്നാണ് ആശ ശരത് ഭര്‍ത്താവിനെ കാണാനില്ലെന്ന് അറിയിക്കുന്നത്. കലാകാരനായ സഖറിയ എന്നയാളാണ് തന്റെ ഭര്‍ത്താവ് എന്നു പറയുമ്പോഴാണ് പ്രേക്ഷകന് സിനിമ പ്രമോഷനാണെന്ന് വ്യക്തമാകുക. വീഡിയോ ഒരു മണിക്കൂറിനുള്ളില്‍ വൈറലായിക്കഴിഞ്ഞു.

എന്നാല്‍ കമന്റ് ബോക്‌സില്‍ ആശ ശരത്തിന് പ്രേക്ഷകരുടെ വക ശകാരങ്ങളാണ് ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്. പേടിപ്പിച്ചല്ലോ എന്നാണ് രഞ്ജിത് ശങ്കര്‍ കമന്റ് ചെയ്തത്. ഇത്തരത്തിലുള്ള പ്രമോഷന്‍ വളരെ മോശമായിപ്പോയെന്നും ഇത്രയും തരംതാണ വീഡിയോ ഇടാന്‍ ആരാണ് താങ്കള്‍ക്ക് സാരോപദേശം തന്നതെന്നുമൊക്കെയാണ് കമന്റ് ബോക്‌സില്‍ പ്രത്യക്ഷപ്പെടുന്ന പ്രതികരണങ്ങള്‍.

ബോബി, സഞ്ജയ് ജോടിയുടെ തിരക്കഥയിലാണ് എവിടെ എത്തുന്നത്. ടെലിവിഷന്‍ സീരിയല്‍ രംഗത്തെ പ്രമുഖനായ കെ.കെ.രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശാ ശരത്തിനു പുറമേ പ്രേം പ്രകാശ്, സുരാജ് വെഞ്ഞാറമൂട്, മനോജ് കെ. ജയന്‍ തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

വീഡിയോ കാണാം

#Evidey

#Evidey Promotion video

Posted by Asha sharath on Wednesday, July 3, 2019