ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സണെ മോചിപ്പിച്ചു

ഒമാനിലെ സലാലയില് മലയാളി നഴ്സ് ചിക്കു റോബര്ട്ട് കൊല്ലപ്പെട്ട സംഭവത്തില് ജയിലിലായിരുന്ന ഭര്ത്താവ് ലിന്സണെ മോചിപ്പിച്ചു. ചിക്കു കുത്തേറ്റ് മരിച്ചതിനേത്തുടര്ന്ന് ഒമാന് പോലീസ് ലിന്സണെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 119 ദിവസം കസ്റ്റഡിയില് കഴിഞ്ഞ ശേഷമാണ് ലിന്സണ് മോചിതനാകുന്നത്.
 | 

ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സണെ മോചിപ്പിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ ജയിലിലായിരുന്ന ഭര്‍ത്താവ് ലിന്‍സണെ മോചിപ്പിച്ചു. ചിക്കു കുത്തേറ്റ് മരിച്ചതിനേത്തുടര്‍ന്ന് ഒമാന്‍ പോലീസ് ലിന്‍സണെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 119 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് ലിന്‍സണ്‍ മോചിതനാകുന്നത്.

സലാലയിലെ ബദര്‍ അല്‍ സമാ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്ന ചിക്കുവിനെ ഏപ്രില്‍ 20നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതേ ആശുപത്രിയില്‍ ജീവനക്കാരനായിരുന്ന ലിന്‍സണ്‍ രാത്രി പത്തുമണിക്ക് ഡ്യൂട്ടിക്ക് എത്തേണ്ട ചിക്കു എത്താത്തതിനേത്തുടര്‍ന്ന് അന്വേഷിച്ചു ചെന്നപ്പോളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിക്കുമ്പോള്‍ 5 മാസം ഗര്‍ഭിണിയായിരുന്ന ചിക്കുവിന്റെ കാതുകള്‍ അറുത്ത് കമ്മലുകളും ആഭരണങ്ങളും മോഷ്ടിച്ചിരുന്നു. അന്നുതന്നെ ലിന്‍സണെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.