കാസര്‍കോട് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് ആത്മഹത്യ ചെയ്തു.
 | 
കാസര്‍കോട് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കാസര്‍കോട്: ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കാസര്‍കോട് കാനത്തൂര്‍ വടക്കേക്കരയിലാണ് സംഭവമുണ്ടായത്. വടക്കേക്കര സ്വദേശി വിജയന്‍ ആണ് ഭാര്യയായ ബേബിയെ (35) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

വിജയനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ബേബിയുടെ തലയില്‍ വെടിവെയ്ക്കുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്നാണ് നിഗമനമെന്ന് പോലീസ് അറിയിച്ചു.