പാലക്കാട് ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

പാലക്കാട് മൂണ്ടൂരില് ഭര്ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. മുണ്ടൂര് വാലി പറമ്പില് പഴനിയാണ്ടി (60)യാണ് ഭാര്യയുടെ വെട്ടേറ്റ് മരിച്ചത്. ഭാര്യ സരസ്വതിയെ കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില് ഹാജരാക്കിയ ശേഷം ഇന്ന് റിമാന്ഡ് ചെയ്യും. സരസ്വതിയും പഴനിയാണ്ടിയുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നതായി അയല്വാസികള് പറയുന്നു.
 | 

പാലക്കാട് ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് മൂണ്ടൂരില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. മുണ്ടൂര്‍ വാലി പറമ്പില്‍ പഴനിയാണ്ടി (60)യാണ് ഭാര്യയുടെ വെട്ടേറ്റ് മരിച്ചത്. ഭാര്യ സരസ്വതിയെ കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇന്ന് റിമാന്‍ഡ് ചെയ്യും. സരസ്വതിയും പഴനിയാണ്ടിയുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

കൊലപാതകത്തിന് പെട്ടന്നുണ്ടായ പ്രകോപനം എന്താണെന്ന് വ്യക്തമല്ല. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പഴനിയാണ്ടിയെ സരസ്വതി കൊടുവാള്‍കൊണ്ട് വെട്ടുകയായിരുന്നു. ഇയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്. ചോരവാര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.