ആനയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തുന്നവര്‍ക്ക് 2 ലക്ഷം നല്‍കുമെന്ന് ഹൈദരാബാദ് സ്വദേശി

ഗര്ഭിണിയായ പിടിയാനയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താന് പാരിതോഷികം പ്രഖ്യാപിച്ച് ഹൈദരാബാദ് സ്വദേശി.
 | 
ആനയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തുന്നവര്‍ക്ക് 2 ലക്ഷം നല്‍കുമെന്ന് ഹൈദരാബാദ് സ്വദേശി

ഹൈദരാബാദ്: ഗര്‍ഭിണിയായ പിടിയാനയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താന്‍ പാരിതോഷികം പ്രഖ്യാപിച്ച് ഹൈദരാബാദ് സ്വദേശി. കുറ്റവാളികളെ കണ്ടെത്തുന്നവര്‍ക്ക് 2 ലക്ഷം രൂപ നല്‍കുമെന്ന് ബി.ടി.ശ്രീനിവാസന്‍ എന്നയാളാണ് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്ത ട്വീറ്റിലാണ് ശ്രീനിവാസന്റെ പ്രഖ്യാപനം. മനേക ഗാന്ധിയെയും ടാഗ് ചെയ്ത ട്വീറ്റില്‍ മലപ്പുറത്താണ് ആന കൊല്ലപ്പെട്ടതെന്ന തെറ്റായ വിവരവും നല്‍കിയിട്ടുണ്ട്.

ആന കൊല്ലപ്പെട്ട രീതി തന്റെ കണ്ണുകളെ ഈറനണിയിച്ചുവെന്ന് ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പു വരുത്തുന്നതിനായാണ് താന്‍ ഈ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഒരു കര്‍ഷകന്‍ കൂടിയായ ശ്രീനിവാസന്‍ പറഞ്ഞുവെന്ന് തെലങ്കാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗര്‍ഭിണിയായ പിടിയാനയുടെ ദാരുണ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ നല്‍കുമെന്ന് ഹ്യുമെയ്ന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് സ്വദേശി പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.