വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹമില്ലെന്ന് കുമ്മനം രാജശേഖരന്‍

വട്ടിയൂര്ക്കാവില് ബി.ജെ.പി കുമ്മനം രാജശേഖരനെ സ്ഥാനാര്ത്ഥിയാക്കുമെന്ന് തന്നെയാണ് റിപ്പോര്ട്ടുകള്.
 | 
വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹമില്ലെന്ന് കുമ്മനം രാജശേഖരന്‍

കൊച്ചി: വട്ടിയൂര്‍കാവ് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ യാതൊരു ആഗ്രഹവും പ്രകടിപ്പിച്ചിട്ടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ത്ഥിയാകാന്‍ തനിക്ക് യാതൊരാഗ്രവുമില്ല. മത്സരിക്കണം എന്ന് ആരോടും ആവശ്യപ്പെട്ടുമില്ല. പാര്‍ട്ടി പറയുന്നത് അനുസരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയും നടത്തേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. കുമ്മനം വട്ടൂയര്‍ക്കാവില്‍ മത്സരിക്കണമെന്നാണ് ജില്ലാ കമ്മറ്റിയുടെ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന കമ്മറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമാവും വിഷയത്തില്‍ തീരുമാനമുണ്ടാവുക. ആര്‍.എസ്.എസിന് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ താല്‍പ്പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് അടുത്ത മാസം 21നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം. കോണ്‍ഗ്രസിലും എല്‍ഡിഎഫിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കെ. മുരളീധരന്റെ സ്ഥാനത്തേക്ക് സഹോദരി പത്മജ വേണുഗോപാലിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.