10 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍; വി.കെ.ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

കൊച്ചി: മുന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡിയുടെ നടപടി. പാലാരിവട്ടം പാലം നിര്മാണത്തിലൂടെ അനധികൃതമായി സമ്പാദിച്ച പണം ലീഗ് മുഖപത്രം ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് കേസ്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഇബ്രാഹിംകുഞ്ഞിനെതിരേ പരാതി നല്കിയത്. ഇബ്രാഹിംകുഞ്ഞ് ഡയറക്ടറായ ചന്ദ്രികയുടെ പഞ്ചാബ് നാഷണല് ബാങ്ക് എറണാകുളം മാര്ക്കറ്റ് റോഡ് ശാഖയിലുള്ള അക്കൗണ്ടിലേക്ക് 10 കോടി രൂപ എത്തിയെന്ന്
 | 
10 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍; വി.കെ.ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

കൊച്ചി: മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡിയുടെ നടപടി. പാലാരിവട്ടം പാലം നിര്‍മാണത്തിലൂടെ അനധികൃതമായി സമ്പാദിച്ച പണം ലീഗ് മുഖപത്രം ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് കേസ്.

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഇബ്രാഹിംകുഞ്ഞിനെതിരേ പരാതി നല്‍കിയത്. ഇബ്രാഹിംകുഞ്ഞ് ഡയറക്ടറായ ചന്ദ്രികയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് എറണാകുളം മാര്‍ക്കറ്റ് റോഡ് ശാഖയിലുള്ള അക്കൗണ്ടിലേക്ക് 10 കോടി രൂപ എത്തിയെന്ന് പരാതിയില്‍ പറയുന്നു. പി.എ അബ്ദുള്‍ സമീര്‍ എന്നയാളാണ് തുക അക്കൗണ്ടില്‍ ഇട്ടത്.

മാധ്യമസ്ഥാപനത്തിന് കലൂര്‍ എസ്ബിഐ ശാഖയിലുള്ള അക്കൗണ്ടിലേക്കും ഇതേ ദിവസം അബ്ദുള്‍ സമീര്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. വിജിലന്‍സില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്.