ഇടുക്കിയില്‍ അഞ്ചാമത്തെ ഷട്ടറും തുറന്നു; എറണാകുളത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചക്കു ശേഷം അവധി

ചെറുതോണി അണക്കെട്ടിലെ അഞ്ചാമത്തെ ഷട്ടറും തുറന്നേക്കുമെന്ന് സൂചന. നീരൊഴുക്ക് ശക്തമാകുകയും ഡാമിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില് നാലാമത്തെ ഷട്ടര് അല്പ സമയത്തിനു മുമ്പ് ഉയര്ത്തിയിരുന്നു. പെരിയാറില് ജലനിരപ്പ് ഉയരാന് സാധ്യതയുള്ളതിനാല് എറണാകുളം ജില്ലയിലെ സര്ക്കാര് ഓഫീസുകള്ക്ക് ഉച്ചയ്ക്കു ശേഷം അവധി പ്രഖ്യാപിച്ചു.
 | 

ഇടുക്കിയില്‍ അഞ്ചാമത്തെ ഷട്ടറും തുറന്നു; എറണാകുളത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചക്കു ശേഷം അവധി

ഇടുക്കി: ചെറുതോണി അണക്കെട്ടിലെ അഞ്ചാമത്തെ ഷട്ടറും തുറന്നു. നീരൊഴുക്ക് ശക്തമാകുകയും ഡാമിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാലാമത്തെ ഷട്ടര്‍ അല്‍പ സമയത്തിനു മുമ്പ് ഉയര്‍ത്തിയിരുന്നു. പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചയ്ക്കു ശേഷം അവധി പ്രഖ്യാപിച്ചു.

ഉച്ചയ്ക്ക് 1 മണിക്ക് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 2401.60 അടിയായി ഉയര്‍ന്നിട്ടുണ്ട്. മൂന്നു ഷട്ടറുകള്‍ ഒരു മീറ്ററും നാലാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററും ഉയര്‍ത്തി വെച്ചിരിക്കുകയാണ്. സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വര്‍ദ്ധിച്ചിട്ടുണ്ട്.