ഷട്ടറുകളുടെ ട്രയല്‍ മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തിലെന്ന് ഇടുക്കി കളക്ടര്‍; തിയതിയും സമയവും മുന്‍കൂട്ടി അറിയിക്കും

ചെറുതോണി ഡാമിന്റെ ഷട്ടറുകള് ട്രയലിനായി തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയുടെയും, ഡാമിലേക്കുള്ള നീരൊഴുക്കിന്റെയും അടിസ്ഥാനത്തിലാണെന്ന് ഇടുക്കി ജില്ലാ കളക്ടര്. ഷട്ടറുകള് ട്രയലിനായി തുറക്കുന്നതിന്റെ തീയതിയും, സമയവും മുന്കൂട്ടി നിശ്ചയിച്ച് എല്ലാ വിഭാഗം ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്ന് അദ്ദേഹം ഫെയിസ്ബുക്കില് കുറിച്ചു. നിലവില് ഇത് സംബന്ധിച്ച യാതൊരു ആശങ്കകളുടെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
 | 

ഷട്ടറുകളുടെ ട്രയല്‍ മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തിലെന്ന് ഇടുക്കി കളക്ടര്‍; തിയതിയും സമയവും മുന്‍കൂട്ടി അറിയിക്കും

ഇടുക്കി: ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ട്രയലിനായി തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയുടെയും, ഡാമിലേക്കുള്ള നീരൊഴുക്കിന്റെയും അടിസ്ഥാനത്തിലാണെന്ന് ഇടുക്കി ജില്ലാ കളക്ടര്‍. ഷട്ടറുകള്‍ ട്രയലിനായി തുറക്കുന്നതിന്റെ തീയതിയും, സമയവും മുന്‍കൂട്ടി നിശ്ചയിച്ച് എല്ലാ വിഭാഗം ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്ന് അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു. നിലവില്‍ ഇത് സംബന്ധിച്ച യാതൊരു ആശങ്കകളുടെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ഷട്ടറുകളുടെ ട്രയല്‍ റണ്‍ നടത്തുമെന്ന് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ വ്യക്തത വരുത്തിയിരിക്കുന്നത്. അതേസമയം ഇടുക്കി ഡാമിന്റെ ജലനിരപ്പ് നിലവില്‍ 2394.72 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.

നേരത്തെ 24 മണിക്കൂറിനുള്ളില്‍ ഡാം തുറക്കാനുള്ള സാധ്യതയുള്ളതായി അധികൃതര്‍ സൂചനകള്‍ നല്‍കിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാശ്യമായ എല്ലാവിധ നടപടികളും സംസ്ഥാന സര്‍ക്കാരും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, ജില്ലാഭരണകൂടവും കൈക്കൊണ്ടിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ വ്യക്തമാക്കി. പന്ത്രണ്ട് പഞ്ചായത്തുകളിലായി പത്തോളം ദുരിതാശ്വാസ ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്. ദുരന്ത നിവാരണസേനയും രംഗത്തിറങ്ങിയിട്ടുണ്ട്.

ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഇടുക്കി ഡാമിന്റെ ജലനിരപ്പ് നിലവില്‍ 2394.72 അടിയാണ്. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ട്രയലിനായി തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയുടെയും, ഡാമിലേക്കുള്ള നീരൊഴുക്കിന്റെയും അടിസ്ഥാനത്തിലാണ് എടുക്കുന്നത്. ഷട്ടറുകള്‍ ട്രയലിനായി തുറക്കുന്നതിന്റെ തീയതിയും, സമയവും മുന്‍കൂട്ടി നിശ്ചയിച്ച് എല്ലാ വിഭാഗം ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുന്നതാണ്. നിലവില്‍ ഇത് സംബന്ധിച്ച യാതൊരു ആശങ്കകളുടെയും ആവശ്യമില്ലാത്തതാണ്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാശ്യമായ എല്ലാവിധ നടപടികളും സംസ്ഥാന സര്‍ക്കാരും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, ജില്ലാഭരണകൂടവും കൈക്കൊണ്ടിട്ടുള്ളതാണ്. ഇത് സംബന്ധിച്ചുള്ള തുടര്‍ നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയും, ഔദ്യോഗികമായ പിആര്‍ഡി അറിയിപ്പുകളിലൂടെയും, ജനങ്ങളെയും മാധ്യമങ്ങളെയും യഥാസമയം അറിയിക്കുന്നതാണ്.