പ്രളയക്കെടുതിക്ക് ശേഷം ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു; ജലനിരപ്പ് 2390.98 അടി

കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയക്കെടുതിക്ക് ശേഷം ഇടുക്കി ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു. നീരൊഴുക്ക് കുറഞ്ഞതോടെ ജലനിരപ്പ് നിയന്ത്രണ വിധേയമായിരുന്നു. നിലവില് 2390.98 അടിയാണ് ജലനിരപ്പ്. വൃഷ്ടി പ്രദേശത്തുണ്ടായ കനത്ത മഴയെ തുടര്ന്ന് അണക്കെട്ടിലെ ജലനിരപ്പ് അപകടരമായ വിധത്തില് ഉയര്ന്നിരുന്നു. തുടര്ന്ന് ആഗസ്റ്റ് ഒമ്പതിനാണ് അണക്കെട്ടിന്റെ നടുവിലത്തെ ഷട്ടര് ഉയര്ത്തിയത്. പിന്നീടുള്ള ദിവസങ്ങളില് ബാക്കിയുള്ള നാലു ഷട്ടറുകളും ഉയര്ത്തി.
 | 

പ്രളയക്കെടുതിക്ക് ശേഷം ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു; ജലനിരപ്പ് 2390.98 അടി

ചെറുതോണി: കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയക്കെടുതിക്ക് ശേഷം ഇടുക്കി ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു. നീരൊഴുക്ക് കുറഞ്ഞതോടെ ജലനിരപ്പ് നിയന്ത്രണ വിധേയമായിരുന്നു. നിലവില്‍ 2390.98 അടിയാണ് ജലനിരപ്പ്. വൃഷ്ടി പ്രദേശത്തുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് അപകടരമായ വിധത്തില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് ഒമ്പതിനാണ് അണക്കെട്ടിന്റെ നടുവിലത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. പിന്നീടുള്ള ദിവസങ്ങളില്‍ ബാക്കിയുള്ള നാലു ഷട്ടറുകളും ഉയര്‍ത്തി.

29 ദിവസങ്ങള്‍ക്ക് ശേഷമാണ് ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. 1.10 മീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തി 100 ക്യൂസെസ് വെള്ളമാണ് ഒഴുക്കിയിരുന്നത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. പ്രളയ സമയത്ത് പെരിയാറിന്റെ തീരത്തുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമായത് അണക്കെട്ട് തുറന്നുവിട്ടതായിരുന്നു.