ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി എം.എം മണി

നീരൊഴുക്ക് തുടര്ന്നാല് ഇടുക്കി ഡാമിലെ ഷട്ടറുകള് തുറക്കേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി എം.എം മണി. നിലവില് ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2392 അടിയാണ്. ഡാമിലെ ജലനിരപ്പ് 2400 അടിയിലെത്തുമ്പോള് ഷട്ടറുകള് തുറക്കുമെന്ന് നേരത്തെ അധികൃതര് വ്യക്തമാക്കിയിരുന്നു. ഇനിയുള്ള ദിവസങ്ങളില് മഴ തുടരുകയാണെങ്കില് ഒന്നിലധികം തവണ ഷട്ടറുകള് തുറന്നു വിടേണ്ടി വരും.
 | 

ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി എം.എം മണി

ഇടുക്കി: നീരൊഴുക്ക് തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി എം.എം മണി. നിലവില്‍ ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2392 അടിയാണ്. ഡാമിലെ ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ മഴ തുടരുകയാണെങ്കില്‍ ഒന്നിലധികം തവണ ഷട്ടറുകള്‍ തുറന്നു വിടേണ്ടി വരും.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കണമെന്ന കോടതിവിധി ഉണ്ടെങ്കിലും തമിഴ്‌നാട് സര്‍ക്കാരുമായി ധാരണയുണ്ടാക്കി നേരത്തെ ഷട്ടറുകള്‍ തുറക്കാനായിരിക്കും കേരളം ശ്രമിക്കുക. അത് ചെയ്തില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കിട്ടാതെയും മരിക്കുന്ന സാഹചര്യമുണ്ടാകുമെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.

1981 ഒക്ടോബര്‍ 29നും 1992 ഒക്ടോബര്‍ 12 നുമാണ് ഇടുക്കി അണക്കെട്ട് പൂര്‍ണമായും നിറഞ്ഞത്. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും 1981 ല്‍ തുറന്നിരുന്നു. അതിന് ശേഷം ഇടുക്കി ഡാം മുഴുവനായിട്ടും നിറയുന്ന സാഹചര്യമുണ്ടായിട്ടില്ല. 1981ല്‍ ആകെ 15 ദിവസമാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിട്ടത്.