ഇടുക്കി ഡാം തുറന്നു; ഷട്ടറുകള്‍ തുറക്കുന്നത് 26 വര്‍ഷങ്ങള്‍ക്ക് ശേഷം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.66 എത്തിയതോടെ ട്രയല് ആരംഭിച്ചു. ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില് മൂന്നാമത്തെ ഷട്ടറാണ് 50 സെന്റീമീറ്റര് ഉയര്ത്തിയിരിക്കുന്നത്. ഇതിന് ശേഷമാവും എത്ര ഷട്ടറുകള് തുറക്കണമെന്നത് സംബന്ധിച്ച തീരുമാനം എടുക്കുക. 26 വര്ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.
 | 

ഇടുക്കി ഡാം തുറന്നു; ഷട്ടറുകള്‍ തുറക്കുന്നത് 26 വര്‍ഷങ്ങള്‍ക്ക് ശേഷം

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.66 എത്തിയതോടെ ട്രയല്‍ ആരംഭിച്ചു. ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്നാമത്തെ ഷട്ടറാണ് 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതിന് ശേഷമാവും എത്ര ഷട്ടറുകള്‍ തുറക്കണമെന്നത് സംബന്ധിച്ച തീരുമാനം എടുക്കുക. 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുന്നതിനാല്‍ അതു കൂടി കണക്കിലെടുത്തേ മറ്റു ഷട്ടറുകള്‍ ഉയര്‍ത്തുന്ന കാര്യം തീരുമാനിക്കൂ. ഷട്ടര്‍ നാലു മണിക്കൂര്‍ നേരത്തേക്ക് തുറന്നു വെക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ജലനിരപ്പ് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഷട്ടറുകള്‍ തുറക്കാനാവും അധികൃതര്‍ തീരുമാനിക്കുക.

ജലസംഭരണിയില്‍ 92.58% വെള്ളമാണ് ഇന്നലെയുണ്ടായിരുന്നത്. ഇന്ന് നിരക്കില്‍ വീണ്ടും വര്‍ദ്ധനവുണ്ടായി. ഇടമലയാര്‍ അണക്കെട്ട് പരമാവധി സംഭരണ ശേഷിയില്‍ എത്തിയതോടെ ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്.