ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.24 അടിയായി ഉയര്‍ന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.24 അടിയായി ഉയര്ന്നു. 2398 അടിയിലേക്ക് ഉയര്ന്നാല് ഷട്ടര് ട്രയല് റണ് നടത്തും. അതിന് മുകളിലേക്ക് ജലനിരപ്പ് ഉയരുകയാണെങ്കില് മാത്രമെ അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടാവുകയുള്ളു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയുടെ ലഭ്യതക്കുറവ് നീരൊഴുക്കിനെയും ബാധിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിലും നീരൊഴുക്ക് കുറഞ്ഞതോടെ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് അധികൃതര് വ്യക്തമാക്കി.
 | 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.24 അടിയായി ഉയര്‍ന്നു

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.24 അടിയായി ഉയര്‍ന്നു. 2398 അടിയിലേക്ക് ഉയര്‍ന്നാല്‍ ഷട്ടര്‍ ട്രയല്‍ റണ്‍ നടത്തും. അതിന് മുകളിലേക്ക് ജലനിരപ്പ് ഉയരുകയാണെങ്കില്‍ മാത്രമെ അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടാവുകയുള്ളു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയുടെ ലഭ്യതക്കുറവ് നീരൊഴുക്കിനെയും ബാധിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിലും നീരൊഴുക്ക് കുറഞ്ഞതോടെ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംഭരണശേഷിയുടെ 91.95 ശതമാനം വെള്ളം നിലവില്‍ ഡാമിലുണ്ട്. അണക്കെട്ടില്‍ ജലനിരപ്പ് 2400 അടിയായതിനുശേഷം തുറന്നാല്‍ മതിയാകുമെന്ന് ഡാം സേഫ്റ്റി ആന്‍ഡ് റിസര്‍ച്ച് എന്‍ജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തല്‍. പരമാവധി ഡാം തുറക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയില്‍ എത്തിയതോടെ തിങ്കളാഴ്ച രണ്ടാം ജാഗ്രത നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റും. ഇതിനായുള്ള സജ്ജീകരങ്ങള്‍ നേരത്തെ നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് തവണ അണക്കെട്ട് തുറന്ന സമയത്ത് 2401 അടിയിലേക്ക് വെള്ളമെത്തിയിരുന്നു.