ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജം

ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ഇന്നലെ രാത്രി ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചതിന് ശേഷം ജലനിരപ്പ് ഉയര്ന്നതോടെ ജില്ലാ അതോറിറ്റി സുരക്ഷാ ക്രമീകരണങ്ങള് ശക്തമാക്കിയിട്ടുണ്ട്. 2395.50 അടിയാണ് അവസാനമായി ലഭിച്ച റിപ്പോര്ട്ട് പ്രകാരമുള്ള ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല് നീരൊഴുക്ക് വര്ദ്ധിക്കുമെന്നാണ് സൂചന. ജലനിരപ്പ് 2399 അടിയായാല് റെഡ് അലര്ട്ട് പ്രഖ്യാപിക്കും. റെഡ് അലര്ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമേ ഷട്ടറുകള് തുറക്കുകയുള്ളു.
 | 

ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജം

ചെറുതോണി: ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ഇന്നലെ രാത്രി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷം ജലനിരപ്പ് ഉയര്‍ന്നതോടെ ജില്ലാ അതോറിറ്റി സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. 2395.50 അടിയാണ് അവസാനമായി ലഭിച്ച റിപ്പോര്‍ട്ട് പ്രകാരമുള്ള ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ നീരൊഴുക്ക് വര്‍ദ്ധിക്കുമെന്നാണ് സൂചന. ജലനിരപ്പ് 2399 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമേ ഷട്ടറുകള്‍ തുറക്കുകയുള്ളു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കഴിഞ്ഞാലുടന്‍ പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റും. അഞ്ച് പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാണ്. ദുരന്തനിവാരണ സേന, അര്‍ദ്ധ സൈനികര്‍, നേവി, വ്യോമസേന തുടങ്ങിയവര്‍ സജ്ജമാണ്. ഡാം സുരക്ഷാ വിഭാഗവും സ്ഥലത്തുണ്ട്. നിലവില്‍ ആശങ്കകളുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജലനിരപ്പുയര്‍ന്നാലും കൃത്യമായ അറിയിപ്പ് നല്‍കിയതിന് ശേഷമെ ഷട്ടറുകള്‍ തുറക്കുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

2013-ല്‍ 2401 അടിയായിട്ടും ഡാം തുറന്നിരുന്നില്ല. എന്നാല്‍ ഇത്തവണ കാലവര്‍ഷം ശക്തിയായി തുടരുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡാം തുറക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി വ്യക്തമാക്കിയിരുന്നു. ചെറുതോണി മുതല്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ കരിമണല്‍ വരെയുള്ള 400 കെട്ടിടങ്ങള്‍ അപായ സൂചന ചൂണ്ടിക്കാണിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ മണിക്കൂറുകള്‍ക്കകം കെട്ടിടങ്ങള്‍ ഒഴിയാന്‍ സജ്ജരായിരിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.