കെവിന്‍ മോഡല്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായേക്കുമെന്ന് യുവാവിന്റെ പോസ്റ്റ്; ഒന്നിച്ച് ജീവിക്കാന്‍ അനുമതി നല്‍കി കോടതി

വീട്ടുകാരുടെ വധഭീഷണിയെ തുടര്ന്ന് നാടുവിട്ട കമിതാക്കള്ക്ക് ഒന്നിച്ച് ജീവിക്കാന് കോടതിയുടെ അനുമതി. തൊടുപുഴ ചെറുതോട്ടുംകര സ്വദേശി അമല് അജയനും ചിലവ് സ്വദേശി ബീമാ നാസറിനും ഒന്നിച്ച് ജീവിക്കാനുള്ള അര്ഹതയുണ്ടെന്ന് ഇടുക്കി മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ഇരുവര്ക്കും നിയമാനുസൃതമായ വിവാഹപ്രായമാണോയെന്ന് കോടതി ആരാഞ്ഞിരുന്നു.
 | 
കെവിന്‍ മോഡല്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായേക്കുമെന്ന് യുവാവിന്റെ പോസ്റ്റ്; ഒന്നിച്ച് ജീവിക്കാന്‍ അനുമതി നല്‍കി കോടതി

 

തൊടുപുഴ: വീട്ടുകാരുടെ വധഭീഷണിയെ തുടര്‍ന്ന് നാടുവിട്ട കമിതാക്കള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ കോടതിയുടെ അനുമതി. തൊടുപുഴ ചെറുതോട്ടുംകര സ്വദേശി അമല്‍ അജയനും ചിലവ് സ്വദേശി ബീമാ നാസറിനും ഒന്നിച്ച് ജീവിക്കാനുള്ള അര്‍ഹതയുണ്ടെന്ന് ഇടുക്കി മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ഇരുവര്‍ക്കും നിയമാനുസൃതമായ വിവാഹപ്രായമാണോയെന്ന് കോടതി ആരാഞ്ഞിരുന്നു.

ദുരഭിമാനക്കൊലയ്ക്ക് താനും ഇരയായേക്കുമെന്നും ബന്ധുക്കള്‍ വധഭീഷണി മുഴക്കുന്നതായും ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ച് യുവാവ് ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടേതോടെയാണ് ഇക്കര്യത്തില്‍ പോലീസ് ഇടപെട്ടത്. കഴിഞ്ഞ ദിവസമാണ് അമല്‍ അജയനും ബീമാ നാസറും അമലിന്റെ പാലക്കാടുള്ള ബന്ധുവീട്ടില്‍ അഭയം തേടിയിരുന്നു. അവിടെ നിന്ന് ഇന്നലെ രാത്രി പാലക്കാട് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് ഇടുക്കിയിലെ കരിമണ്ണൂര്‍ സ്റ്റേഷനിലേക്കും. അവിടെ നിന്ന് കോടതിയില്‍ ഹാജരാകുകയായിരുന്നു.

ബീമാ നാസറിന്റെ വീട്ടുകാര്‍ മകളെ കാണാനില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് പോലീസ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ കോടതി ഇടപെട്ട സ്ഥിതിക്ക് ഇവരുടെ സുരക്ഷ പോലീസ് ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. കണ്ണില്‍ കണ്ടാല്‍ ഇരുവരെയും വകവരുത്തുമെന്ന് നേരത്തെ ബീമയുടെ വീട്ടുകാര്‍ പറഞ്ഞതായി അമല്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

അമലിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്.