ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചേക്കും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. വൈകിട്ട് 4 മണിക്ക് ശേഖരിച്ച വിവരങ്ങളനുസരിച്ച് 2398.68 അടിയാണ് ഇപ്പോള് ജലനിരപ്പ്. മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇതോടെ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചേക്കുമെന്നാണ് കരുതുന്നത്.
 | 

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചേക്കും

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. വൈകിട്ട് 4 മണിക്ക് ശേഖരിച്ച വിവരങ്ങളനുസരിച്ച് 2398.68 അടിയാണ് ഇപ്പോള്‍ ജലനിരപ്പ്. മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇതോടെ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചേക്കുമെന്നാണ് കരുതുന്നത്.

സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് നിലവില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൂടെ പുറത്തു വിടുന്നത്. ഇത് അഞ്ചുലക്ഷം ലിറ്ററായി കുറയ്ക്കാനാണ് നീക്കം. വൃഷ്ടിപ്രദേശങ്ങളില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിട്ടതോടെ ഇടമലയാറിലെ മൂന്നു ഷട്ടറുകള്‍ അടച്ചിരുന്നു. വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നുണ്ടെന്നാണ് വിവരം.