ബ്ലൂവെയില്‍ ഗെയിം പ്രചരിപ്പിച്ചതിന് ഇടുക്കി സ്വദേശിക്കെതിരെ കേസ്

ബ്ലൂവെയില് ഗെയിം പ്രചരിപ്പിച്ചതിന് ഇടുക്കി മുരിക്കാശേരി സ്വദേശിക്കെതിരെ കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസ്. ഗെയിം കളിക്കാന് ഉപയോഗിച്ച ഫോണ് ഫോറന്സിക് പരിശോധനയ്ക്ക് അയച്ചു. പ്രായപൂര്ത്തിയാകാത്ത ഇയാളെ കൗണ്സലിംഗിന് വിധേയനാക്കാനും പോലീസ് തീരുമാനിച്ചു. ഗെയിം കളിക്കുന്നതായി ഇയാള് സ്ഥിരീകരിച്ചതോടെയാണ് കേസെടുത്തത്.
 | 

ബ്ലൂവെയില്‍ ഗെയിം പ്രചരിപ്പിച്ചതിന് ഇടുക്കി സ്വദേശിക്കെതിരെ കേസ്

ഇടുക്കി: ബ്ലൂവെയില്‍ ഗെയിം പ്രചരിപ്പിച്ചതിന് ഇടുക്കി മുരിക്കാശേരി സ്വദേശിക്കെതിരെ കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസ്. ഗെയിം കളിക്കാന്‍ ഉപയോഗിച്ച ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രായപൂര്‍ത്തിയാകാത്ത ഇയാളെ കൗണ്‍സലിംഗിന് വിധേയനാക്കാനും പോലീസ് തീരുമാനിച്ചു. ഗെയിം കളിക്കുന്നതായി ഇയാള്‍ സ്ഥിരീകരിച്ചതോടെയാണ് കേസെടുത്തത്.

ഗെയിമിന്റെ നാല് ഘട്ടങ്ങള്‍ ഇയാള്‍ പിന്നിട്ടതായി സുഹൃത്തിനോട് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. കളി ആരംഭിച്ചാല്‍ പിന്‍മാറാനാകില്ലെന്നാണ് സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇയാള്‍ പറഞ്ഞത്. ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നും ഇയള്‍ സുഹൃത്തിനോട് പറഞ്ഞു. ഇയാളെ ഒരിക്കല്‍ ചോദ്യം ചെയ്തു വിട്ടയച്ചെങ്കിലും നിരീക്ഷണത്തിലായിരുന്നു.