മമ്മൂട്ടി ചിത്രം മാമാങ്കത്തിനു വേണ്ടി കൊച്ചിയില്‍ നിലം നികത്തി; വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചുവെന്ന് ആരോപണം

സൂപ്പര്സ്റ്റാര് മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി കൊച്ചിയില് നിലംനികത്തി സെറ്റ് നിര്മാണം. കൊച്ചി മരടിലാണ് ചിത്രത്തിന്റെ സെറ്റ് നിര്മിക്കുന്നതിനായി നിലം നികത്തിയിരിക്കുന്നത്. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് നിലംനികത്തിയിരിക്കുന്നത്. സെറ്റിലേക്ക് മറ്റുള്ളവര്ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന് ന്യൂസ്18 റിപ്പോര്ട്ട് ചെയ്യുന്നു.
 | 

മമ്മൂട്ടി ചിത്രം മാമാങ്കത്തിനു വേണ്ടി കൊച്ചിയില്‍ നിലം നികത്തി; വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചുവെന്ന് ആരോപണം

കൊച്ചി: സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി കൊച്ചിയില്‍ നിലംനികത്തി സെറ്റ് നിര്‍മാണം. കൊച്ചി മരടിലാണ് ചിത്രത്തിന്റെ സെറ്റ് നിര്‍മിക്കുന്നതിനായി നിലം നികത്തിയിരിക്കുന്നത്. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് നിലംനികത്തിയിരിക്കുന്നത്. സെറ്റിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.

നികത്തിയ നിലം പൂര്‍വ്വാവസ്ഥയിലാക്കണമെന്നും ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്നും കാട്ടിയാണ് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്നത്. ഇത് അവഗണിച്ചു കൊണ്ട് ഷൂട്ടിംഗ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സെറ്റിലേക്ക് ക്യാമറ കൊണ്ടുപോകുന്നതിനു പോലും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് വിവരം. വിഷയം പരിശോധിക്കാന്‍ കളക്ടറോട് ആവശ്യപ്പെടുമെന്ന് തൃപ്പൂണിത്തുറ എംഎല്‍എ എം.സ്വരാജ് പറഞ്ഞു. നിയമം ലംഘിച്ച് നിലംനികത്തല്‍ നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും സ്വരാജ് പറഞ്ഞു.

ഫ്‌ളവേഴ്‌സ് ചാനല്‍ നടത്താനിരുന്ന എ.ആര്‍.റഹ്മാന്‍ ഷോയ്ക്കു വേണ്ടി തൃപ്പൂണിത്തുറയില്‍ അടുത്തിടെ വന്‍തോതില്‍ നിലം നികത്തിയത് വിവാദമായിരുന്നു. നികത്തിയ നിലം മഴയില്‍ ചെളിക്കുളമായതോടെ പരിപാടി മാറ്റിവെക്കേണ്ടതായും വന്നിരുന്നു.