ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണാന്‍ പ്രിഥ്വിയും; വിവരങ്ങള്‍ തല്‍സമയം ഫേസ്ബുക്കില്‍

ബര്മിംഗ്ഹാമിലെ എജ്ബാസ്റ്റണ് സ്റ്റേഡിയത്തില് ഇന്ത്യയും പാകിസ്ഥാനും ഏറെക്കാലത്തിനു ശേഷം ഏറ്റുമുട്ടുമ്പോള് കാഴ്ചക്കാരനായി പ്രിഥ്വിരാജും. സ്റ്റേഡിയത്തിലെ വിശേഷങ്ങള് തല്സമയം ഫേസ്ബുക്കില് നല്കിയാണ് പ്രിഥ്വി കളിയാസ്വദിക്കുന്നത്. കളി തുടങ്ങുന്നതിനു മുമ്പുള്ള ചിത്രമാണ് പ്രിഥ്വി ആദ്യം പങ്കുവെച്ചത്. പിന്നാലെ മഴ പെയ്ത് കളി തടസപ്പെട്ടതിന്റെ വീഡിയോയും പങ്കു വെച്ചു.
 | 

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണാന്‍ പ്രിഥ്വിയും; വിവരങ്ങള്‍ തല്‍സമയം ഫേസ്ബുക്കില്‍

ലണ്ടന്‍: ബര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറെക്കാലത്തിനു ശേഷം ഏറ്റുമുട്ടുമ്പോള്‍ കാഴ്ചക്കാരനായി പ്രിഥ്വിരാജും. സ്റ്റേഡിയത്തിലെ വിശേഷങ്ങള്‍ തല്‍സമയം ഫേസ്ബുക്കില്‍ നല്‍കിയാണ് പ്രിഥ്വി കളിയാസ്വദിക്കുന്നത്. കളി തുടങ്ങുന്നതിനു മുമ്പുള്ള ചിത്രമാണ് പ്രിഥ്വി ആദ്യം പങ്കുവെച്ചത്. പിന്നാലെ മഴ പെയ്ത് കളി തടസപ്പെട്ടതിന്റെ വീഡിയോയും പങ്കു വെച്ചു.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 10 ഓവര്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മഴയെത്തുകയായിരുന്നു. 9.5 ഓവറില്‍ 46 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (25) ശിഖര്‍ ധവാനുമാണ് (20) ഇപ്പോള്‍ ക്രീസിലുള്ളത്.

ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് മത്സരം ഇതേ സ്‌റ്റേഡിയത്തില്‍ മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ചാംപ്യന്‍സ് ട്രോഫി മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഇതിനു മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് കളികളില്‍ പാകസ്ഥാനായിരുന്നു വിജയിച്ചത്.